ന്യൂയോർക്ക്: റോബർട്ട് ഡൗണി ജൂനിയറിനെ ഡോക്ടർ ഡൂമായി അവതരിപ്പിക്കാനുള്ള പദ്ധതി മാർവൽ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നതായി മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫെയ്ഗി. നടൻ ജോനാഥൻ മേജേഴ്സിനെതിരായ വിവാദങ്ങൾക്കും പുറത്താക്കലിനും മുൻപേ ഈ നീക്കം ആസൂത്രണം ചെയ്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എമ്പയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഫെയ്ഗിയുടെ വെളിപ്പെടുത്തൽ. ആദ്യം ‘ദി കാങ് ഡയസ്റ്റി’ (The Kang Dynasty) എന്ന പേരിൽ ആസൂത്രണം ചെയ്തിരുന്ന ചിത്രത്തിൽ കാങ് ആയിരുന്നു പ്രധാന വില്ലൻ. എന്നാൽ സിനിമയുടെ പകുതിയോടെ ഡോക്ടർ ഡൂമാണ് യഥാർഥ വില്ലനെന്ന് വെളിപ്പെടുത്താനായിരുന്നു പദ്ധതി. അപ്രതീക്ഷിതമായ ഈ മാറ്റത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ലക്ഷ്യം.
READ MORE: ബാറ്റ്മാനിൽ നിന്ന് ജെയിംസ് ബോണ്ടിലേക്ക്; ഇനി 007 ആയി റോബർട്ട് പാറ്റിൻസൺ
ജോനാഥൻ മേജേഴ്സിനെതിരായ പ്രശ്നങ്ങൾ മാർവലിന്റെ തീരുമാനങ്ങൾ വേഗത്തിലാക്കിയെങ്കിലും ഡോക്ടർ ഡൂമിനെ അവതരിപ്പിക്കാനുള്ള ആലോചന നേരത്തെ തുടങ്ങിയിരുന്നുവെന്ന് ഫെയ്ഗി പറഞ്ഞു.
‘ആന്റ്മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമേനിയ’ (Ant-Man and the Wasp: Quantumania) ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും കാങിനെ കേന്ദ്രീകരിച്ചുള്ള ഭാവി പദ്ധതികൾ പുനഃപരിശോധിക്കാൻ കാരണമായി. എന്നാൽ ചിത്രത്തിലെ കാങ് കഥാപാത്രത്തിന്റെ അവതരണത്തിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ഡൂം അയൺമാന്റെ മറ്റൊരു വേഷപ്പകർപ്പല്ലെന്നും വിക്ടർ വോൺ ഡൂം (Victor Von Doom) എന്ന സ്വതന്ത്ര കഥാപാത്രമാണെന്നും ഫെയ്ഗി വ്യക്തമാക്കി. അതിനാൽ റോബർട്ട് ഡൗണി ജൂനിയറിന്റെ തിരിച്ചുവരവ് അയൺമാനായല്ല, ഡോക്ടർ ഡൂമായിട്ടാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





