Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

സറിയിലെ കത്തോലിക്കാ സ്‌കൂളിൽ യേശുവിന്റെ ചെമ്പുപ്രതിമ മോഷണം; മുറിച്ചുമാറ്റിയത് സോ ഉപയോഗിച്ച്

Canada Varthakal by Canada Varthakal
November 16, 2026
in British Columbia
Reading Time: 1 min read
Jesus Christ statue stolen from St. John Paul II Academy in Surrey.

A copper statue of Jesus Christ has been stolen from a Catholic school in Surrey, B.C. Police are investigating.

സറി: ബ്രിട്ടീഷ് കൊളംബിയയിലെ കത്തോലിക്കാ സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ മനുഷ്യവലുപ്പത്തിലുള്ള ചെമ്പുപ്രതിമ മോഷ്ടിച്ചു. സറിയിലെ St. John Paul II Academy-യില്‍ നടന്ന സംഭവത്തില്‍ സറി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

1 1 1

നവംബര്‍ 10 രാത്രി അല്ലെങ്കില്‍ 11-ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സോ ഉപയോഗിച്ച് പ്രതിമയുടെ അടിഭാഗം മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്ന് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് കിങ് പറഞ്ഞു. പ്രതിമയുടെ അടിത്തറയുടെ ഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

ADVERTISEMENT

സംഭവത്തെ ബ്രിട്ടീഷ് കൊളംബിയയുടെ നിയുക്ത പ്രീമിയര്‍ ലോര്‍ണ്‍ ഡോര്‍ക്ക്‌സണ്‍ അപലപിച്ചു. വിശ്വാസസമൂഹത്തെയും സ്‌കൂളിനെയും വേദനിപ്പിക്കുന്ന അപമാനകരമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പ്രതികളെയോ സംശയാസ്പദമായ വാഹനത്തെയോ കണ്ടെത്താനായില്ലെന്ന് പോലീസ് വക്താവ് സര്‍ജന്റ് അലി ഗെയ്ലസ് അറിയിച്ചു.

ALSO READ: വീട്ടിൽ അതിക്രമിച്ചു കയറി വാഹനം മോഷ്ടിച്ചു; സറിയിൽ ഇന്ത്യൻ യുവാവിനെതിരെ കേസ്

‘The Last Supper’ എന്ന കലാസംവിധാനത്തിന്റെ ഭാഗമായിരുന്നു പ്രതിമ. യേശുക്രിസ്തുവിന്റെ പ്രതിമയ്‌ക്കൊപ്പം 12 ഒഴിഞ്ഞ ഇരിപ്പിടങ്ങളും ഇതിലുണ്ടായിരുന്നു. ക്രൂശീകരണത്തിന് മുമ്പ് യേശുവിന്റെ ശിഷ്യന്മാര്‍ ഇരിക്കുമായിരുന്ന സ്ഥാനങ്ങളെയാണ് ഇവ പ്രതിനിധീകരിച്ചിരുന്നത്. പ്രതിമ പുനര്‍നിര്‍മിക്കാന്‍ ഒരു ലക്ഷം ഡോളര്‍ സമാഹരിക്കാനുള്ള ഓണ്‍ലൈന്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ചെമ്പിന്റെ മൂല്യത്തേക്കാള്‍ ഉപരിയായി യേശുക്രിസ്തുവിന്റെ സ്‌നേഹത്തെയും സാന്നിധ്യത്തെയുമാണ് ശില്‍പം പ്രതിനിധീകരിച്ചിരുന്നതെന്ന് GoFundMe പേജില്‍ പറയുന്നു. മോഷണത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സറി പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Jesus Statue Stolen from Surrey Catholic School’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

British Columbia shooting incident
British Columbia

കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവും കാമുകിയും വെടിയേറ്റ് മരിച്ചു

by Canada Varthakal
November 21, 2026
Two lime drinks with salt-rimmed glasses.
British Columbia

വിമാനം വൈകിയതിന് മദ്യബില്ലും നൽകണം; വെസ്റ്റ്ജെറ്റിന് തിരിച്ചടിയായി ട്രൈബ്യൂണൽ വിധി!

by Canada Varthakal
November 16, 2026
Representative Image
British Columbia

വീട്ടിൽ അതിക്രമിച്ചു കയറി വാഹനം മോഷ്ടിച്ചു; സറിയിൽ ഇന്ത്യൻ യുവാവിനെതിരെ കേസ്

by Canada Varthakal
November 16, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.