Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോവിഡ് കാലത്തെ ഓൺലൈൻ പഠനം തിരിച്ചടിയായി; കാനഡയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം കുറഞ്ഞതായി റിപ്പോർട്ട്

Canada Varthakal by Canada Varthakal
November 14, 2026
in Canada
Reading Time: 1 min read
Canadian school

Image credits: screen grab

ഓട്ടവ: കോവിഡ് പ്രതിസന്ധിക്കിടെ സ്കൂളുകൾ അടച്ചിട്ടതും ഓൺലൈൻ പഠനത്തിലേക്ക് മാറിയതും കനേഡിയൻ വിദ്യാർത്ഥികളുടെ പഠനത്തെ ഇപ്പോഴും ബാധിക്കുന്നതായി പുതിയ റിപ്പോർട്ട്. പ്രത്യേകിച്ച് കണക്ക് വിഷയത്തിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം കുറഞ്ഞതായും പഠനത്തിലെ വിടവുകൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റോയൽ സൊസൈറ്റി ഓഫ് കാനഡ, കനേഡിയൻ കമ്മീഷൻ ഫോർ യുനെസ്കോ, ഓട്ടവ സർവകലാശാല എന്നിവ ചേർന്നാണ് നവംബർ 12 വ്യാഴാഴ്ച റിപ്പോർട്ട് പുറത്തിറക്കിയത്.

IMG 20261109 140157 851 1 1

കോവിഡിന് മുമ്പും അതിനുശേഷവുമുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം താരതമ്യം ചെയ്താണ് പഠനം നടത്തിയത്. മാനിറ്റോബയും നുനാവട്ടും ഒഴികെയുള്ള പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ 30-ഓളം ഗവേഷകർ പരിശോധിച്ചിരുന്നു. ഭാഷാ വിഷയങ്ങളിലെയും കണക്കിലെയും നിലവാരം വിലയിരുത്തുന്നതിനൊപ്പം സ്റ്റാൻഡേർഡ് പരീക്ഷകളിലെ മാർക്കും അധ്യാപകർ ക്ലാസിൽ നൽകുന്ന ഗ്രേഡുകളും താരതമ്യം ചെയ്തു.

ADVERTISEMENT

പഠനത്തിൽ കണക്കിലെ പരീക്ഷാഫലങ്ങളിലാണ് കൂടുതൽ ഇടിവ് കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ പെൺകുട്ടികളുടെ പഠനനിലവാരം കുറഞ്ഞതായും ആൺകുട്ടികളെ അപേക്ഷിച്ച് അവരുടെ സ്കോറുകൾ വേഗത്തിൽ മെച്ചപ്പെടുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വായന, എഴുത്ത് രീതികളിൽ സമ്മിശ്ര ഫലങ്ങളാണ് കണ്ടെത്തിയത്. അടിസ്ഥാന വായനയും കൗണ്ടിങ്ങും പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികളെയാണ് കോവിഡ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. ഗ്രാമീണ, വിദൂര, വടക്കൻ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനനിലവാരം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതായും റിപ്പോർട്ടിലുണ്ട്.

സ്റ്റാൻഡേർഡ് പരീക്ഷകളിൽ മാർക്ക് കുറഞ്ഞപ്പോഴും അധ്യാപകർ നൽകുന്ന ക്ലാസ് ഗ്രേഡുകൾ ഉയർന്ന നിലയിൽ തുടരുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ്ക്കാലത്ത് പരീക്ഷകൾ ഒഴിവാക്കുകയും പഠനരീതികളിൽ മാറ്റം വരുത്തുകയും ചെയ്തതാണ് ഇതിന് കാരണങ്ങളിലൊന്നെന്ന് ഗവേഷകർ വിലയിരുത്തി. വിദ്യാർത്ഥികളുടെ പഠനനിലവാരം കൃത്യമായി മനസ്സിലാക്കാൻ സ്റ്റാൻഡേർഡ് പരീക്ഷകൾ പതിവായി നടത്തണമെന്ന് റിപ്പോർട്ട് സർക്കാരുകളോട് നിർദേശിക്കുന്നു.

Also Read: ഇനി ആര് നയിക്കും? ഗ്രീൻ പാർട്ടിയുടെ പുതിയ നേതാവിനെ ഇന്ന് തിരഞ്ഞെടുക്കും

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ സഹായം നൽകണമെന്നും ഇതിനായി നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാണോയെന്ന് കൃത്യമായി പരിശോധിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഭാവിയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സുരക്ഷിതമാണെങ്കിൽ സ്കൂളുകൾ അടയ്ക്കരുതെന്നും അടയ്ക്കേണ്ടിവന്നാൽ കഴിയുന്നത്ര വേഗം വീണ്ടും തുറക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. കുട്ടികളുടെ പഠനത്തിലെ കുറവുകൾ പരിഹരിക്കാൻ തുടർന്നുള്ള വർഷങ്ങളിലും ആവശ്യമായ സഹായവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Learn French for Canada PR
Canada

വിസ തീരുന്നതിന് മുൻപ് പി.ആർ; കാനഡയിൽ തുടരാൻ ഇനി ‘ഫ്രഞ്ച്’ തുണയാകണം, ‘ഭാഷ’ പഠിച്ച് മലയാളികളും ഇന്ത്യക്കാരും

by Canada Varthakal
November 23, 2026
Canada telecom hold times
Canada

കാനഡയിലെ ടെലികോം കാത്തിരിപ്പിന് കടിഞ്ഞാണിടാൻ നിയമം വരുന്നു; 10 മിനിറ്റ് പരിധി വേണമെന്ന് ആവശ്യം ശക്തം

by Canada Varthakal
November 23, 2026
Canada youth climate action
Canada

പരിസ്ഥിതി സംരക്ഷണത്തിന് പുതുവഴി; കാനഡയിൽ താരമായി 17-കാരി മെലഡി സിൽവ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.