Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

2027-ലെ ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ചു; 1,75,025 ഇന്ത്യക്കാർക്ക് അവസരം

Canada Varthakal by Canada Varthakal
November 13, 2026
in World
Reading Time: 1 min read
India-Saudi Arabia Hajj Agreement 2027

Hajj 2027 India quota

റിയാദ്: 2027-ലെ ഹജ്ജ് തീർഥാടനത്തിനായുള്ള ഉഭയകക്ഷി കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം മുൻ വർഷങ്ങളിലേതിന് സമാനമായി 1,75,025 ഇന്ത്യൻ തീർഥാടകർക്കാണ് അടുത്ത വർഷവും ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിക്കുക. സൗദി സന്ദർശനത്തിനെത്തിയ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിഅയും തമ്മിൽ ജിദ്ദയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്.

IMG 20261109 140157 851 1 3

നാല് ദിവസം നീണ്ട സൗദി സന്ദർശനത്തിന്റെ അവസാന ദിനമായ നവംബർ ഒമ്പതിനായിരുന്നു നിർണായക കൂടിക്കാഴ്ചയും കരാർ ഒപ്പിടലും നടന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഹജ്ജ്) മുഹമ്മദ് അഫ്സലും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും ശക്തിപ്പെടുത്താൻ യോഗത്തിൽ ധാരണയായി. തീർഥാടകരുടെ ക്ഷേമത്തിനായി സൗദി ഭരണകൂടം നൽകുന്ന നിരന്തര പിന്തുണയ്ക്ക് കേന്ദ്രമന്ത്രി ഇന്ത്യയുടെ നന്ദി അറിയിച്ചു.

ADVERTISEMENT

സന്ദർശനവേളയിൽ ആറാമത് ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ ഉദ്ഘാടന ചടങ്ങിലും സൗദി ഹജ്ജ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മിനിസ്റ്റീരിയൽ കോൺഫറൻസിലും കിരൺ റിജിജു പങ്കെടുത്തു. തുടർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് അൽ സഊദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ

ജിദ്ദയിലെ ഇന്ത്യ ഹൗസിൽ സംഘടിപ്പിച്ച ‘നൂറെ ദിവാലി’ ആഘോഷത്തിൽ പങ്കെടുത്ത മന്ത്രി പ്രവാസി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. കൂടാതെ ഇന്ത്യൻ കോൺസുലേറ്റ്, ന്യൂനപക്ഷ മന്ത്രാലയം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് 2027-ലെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി സന്ദർശനം പൂർത്തിയാക്കിയത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Nvidia Singapore chip controversy
World

എൻവിഡിയ വിവാദം ; ആഗോള ചിപ്പ് വിപണിയിൽ പ്രതിസന്ധിയാകുന്നു, സിംഗപ്പൂരിന്റെ വ്യാപാരമേഖലയിൽ ആശങ്ക

by Canada Varthakal
November 26, 2026
Saudi Arabia Houthi attacks
World

ഹൂതികളും സൗദിയും നേർക്കുനേർ; വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും ഭീഷണി

by Canada Varthakal
November 26, 2026
Microsoft Declares Code Red After Global Outage
World

24 മണിക്കൂർ നീണ്ട സാങ്കേതിക തടസ്സത്തിന് പിന്നാലെ ‘കോഡ് റെഡ്’ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.