Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ വ്യാപക തടസ്സം; ഔട്ട്‌ലുക്ക് ഉപയോഗിക്കാനാകാതെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍

Canada Varthakal by Canada Varthakal
November 12, 2026
in SCI-TECH
Reading Time: 1 min read
Microsoft headquarters sign and logo.

Microsoft services face widespread outages, affecting Outlook and other apps.

ടൊറന്റോ: കാനഡയിലും അമേരിക്കയിലും മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളില്‍ വ്യാപക തടസ്സം. Outlook, Copilot, Microsoft 365 എന്നിവ ഉപയോഗിക്കുന്നതിനിടെ പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടതായി ഔട്ടേജ് നിരീക്ഷണ വെബ്‌സൈറ്റായ Downdetector റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ Outlook സേവനവുമായി ബന്ധപ്പെട്ട് ഏകദേശം 1.40 ലക്ഷം പരാതികളാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത്.

IMG 20261109 140157 851 1 2

സേവനങ്ങളിലുണ്ടായ തടസ്സത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സര്‍വീസ് ഇന്‍സിഡന്റ്‌സ് അക്കൗണ്ട് അറിയിച്ചു. വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അമിതമായ ലോഡ് അനുഭവപ്പെടുന്നതാണ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

ADVERTISEMENT

Outlook-ന് പുറമെ Word, Excel, Teams, OneDrive തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന Microsoft 365 സേവനങ്ങളിലും Copilot-ലും തടസ്സം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സേവനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ചിലര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കേണ്ടതില്ലെന്ന തമാശയോടെയുള്ള പ്രതികരണങ്ങളും പങ്കുവച്ചു.

ALSO READ: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വൻ ലാഭവുമായി മൈക്രോസോഫ്റ്റ്

അതേസമയം, Amazon Web Services-ല്‍ 1,350 പരാതികളും Gmail-ല്‍ 1,000 പരാതികളും ഉച്ചയ്ക്ക് രണ്ടുമണിയോടെ Downdetector-ല്‍ രേഖപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Microsoft Services Face Widespread Outage’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Anthropic
SCI-TECH

ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് ആന്ത്രോപിക്; ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ

by Canada Varthakal
November 20, 2026
Laptop displaying the Microsoft Support website.
SCI-TECH

ആപ്പിളും ബാങ്കുകളും NSA-യും സ്തംഭിച്ചു; വരാനിരിക്കുന്നത് കുടുതല്‍ സാങ്കേതിക തകരാറുകളോ?

by Canada Varthakal
November 18, 2026
US National Security Agency emblem alongside the Apple Store logo.
SCI-TECH

ആപ്പിൾ മുതൽ യുഎസ് സുരക്ഷാ ശൃംഖല വരെ; തുടർച്ചയായ സാങ്കേതിക തകരാറുകളിൽ ആശങ്ക, എല്ലാം ‘ശരി’യെന്ന് ട്രംപ്

by Canada Varthakal
November 17, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.