Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

കനേഡിയൻ പൗരത്വ രേഖകൾക്ക് ഫീസ് കൂട്ടുന്നു; ന്യൂ ബ്രൺസ്വിക്കിൽ അടുത്തമാസം മുതൽ പുതിയ നിരക്കുകൾ

Canada Varthakal by Canada Varthakal
November 10, 2026
in New Brunswick
Reading Time: 1 min read
Canadian citizenship certificate with approved application stamp

Represented image

ഫ്രെഡറിക്ടൺ: കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികൾക്ക് തിരിച്ചടിയായി ന്യൂ ബ്രൺസ്‌വിക് പ്രൊവിൻഷ്യൽ ആർക്കൈവ്സ് റെക്കോർഡ് ഫീസുകൾ വർധിപ്പിക്കുന്നു. 2026 ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ന്യൂ ബ്രൺസ്‌വികിൽ വേരുകളുള്ളവരുടെ കുടുംബാം​ഗങ്ങൾ താമസിക്കുന്ന അമേരിക്കൻ സംസ്ഥാനങ്ങളായ മെയ്ൻ, മസാച്ചുസെറ്റ്സ്, മിഷിഗൺ, വിസ്കോൺസിൻ, മിനസോട്ട എന്നിവിടങ്ങളിലെ അപേക്ഷകരെയാണ് ഈ ഫീസുവർധന പ്രധാനമായും ബാധിക്കുക.

IMG 20261109 140157 851 1 2

നിലവിൽ ഒരു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന് ഷിപ്പിംഗ് അടക്കം 11 കനേഡിയൻ ഡോളറും ഓരോ അധിക പേജിനും 1 കനേഡിയൻ ഡോളറുമാണ് ഈടാക്കുന്നത്. എന്നാൽ ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ നിരക്കുകൾ എത്രയാണെന്നോ, നിലവിൽ ക്യൂവിലുള്ള അപേക്ഷകൾക്ക് പഴയ നിരക്കാണോ പുതിയ നിരക്കാണോ ബാധകമാവുക എന്നതിലോ ആർക്കൈവ്സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ജീനിയോളജി വെബ്‌സൈറ്റുകളിൽ നിന്നുള്ള പ്രിന്റൗട്ടുകൾ കനേഡിയൻ സിറ്റിസൺഷിപ്പ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കാത്തതിനാൽ ഒറിജിനൽ രേഖകൾ തന്നെ അപേക്ഷകർ ഹാജരാക്കേണ്ടതുണ്ട്.

ADVERTISEMENT

വിദേശത്ത് ജനിച്ച ഒന്നാം തലമുറയ്ക്ക് ശേഷം പൗരത്വം കൈമാറുന്നത് തടഞ്ഞിരുന്ന നിയമം ഒഴിവാക്കിക്കൊണ്ട് 2025 ഡിസംബറിൽ വന്ന ബിൽ C-3 നിയമമാണ് അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയത്. 2025-ൽ പ്രതിമാസം 100 അപേക്ഷകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026 ആയപ്പോഴേക്കും പ്രതിമാസം 400-ഓളം അപേക്ഷകൾ ലഭിക്കുകയും ആയിരത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തി. മേയ് മാസത്തിൽ 6 മുതൽ 8 ആഴ്ച വരെയായിരുന്ന പ്രോസസ്സിംഗ് സമയം ഓഗസ്റ്റോടെ 12 ആഴ്ചയാവുകയും നിലവിൽ അത് 6 മാസത്തിൽ അധികമാവുകയും ചെയ്തിട്ടുണ്ട്. രേഖകൾ മൈക്രോഫിലിമിൽ ആണെങ്കിൽ തിരച്ചിലിന് കൂടുതൽ സമയമെടുക്കും. തപാൽ വഴി രേഖകൾ ലഭിക്കാൻ വീണ്ടും 2 മുതൽ 4 ആഴ്ച വരെ കാത്തിരിക്കണം.

Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

തിരക്ക് കുറയ്ക്കുന്നതിനായി ജൂലൈ 29-ന് പ്രവിശ്യ പുതിയ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സെർച്ച് പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. 1929 വരെയുള്ള ജനന രേഖകളും 1975 വരെയുള്ള വിവാഹ-മരണ രേഖകളും ഉൾപ്പെടെ 11 ലക്ഷത്തിലധികം ഡിജിറ്റൽ രേഖകൾ നിലവിൽ ലഭ്യമാണ്. 1930 ശേഷമുള്ള ജനന രേഖകൾക്കും 1976 ശേഷമുള്ള മറ്റ് രേഖകൾക്കും സർവീസ് ന്യൂ ബ്രൺസ്‌വിക് ഓഫീസിനെയാണ് സമീപിക്കേണ്ടത്. ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഇതുവരെ സജ്ജമായിട്ടില്ലാത്തതിനാൽ ആർക്കൈവ്സ് ജീവനക്കാർ ബന്ധപ്പെട്ട ശേഷമാണ് കാർഡ് വഴി പണം സ്വീകരിക്കുന്നത്. അപേക്ഷ അയക്കുന്നതിന് മുൻപ് ഓൺലൈനിൽ തിരച്ചിൽ നടത്തുന്നത് പ്രോസസ്സിംഗ് വേഗത്തിലാക്കാൻ സഹായിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada newsNew Brunswick
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

no parking
New Brunswick

റീജന്റ് സ്ട്രീറ്റിലെ പാർക്കിംഗ് നിരോധിക്കാൻ നീക്കം; തീരുമാനം ഇന്ന്

by Canada Varthakal
November 9, 2026
Vancouver tax auction
New Brunswick

വില കോടികൾ, വിറ്റത് പകുതി വിലയ്ക്ക്!; വാൻകൂവറിലെ ലേലക്കാരുടെ ‘മാസ്റ്റർപ്ലാൻ’

by Canada Varthakal
November 8, 2026
The SS Cornwallis
New Brunswick

രണ്ടാം ലോകമഹായുദ്ധത്തിലെ കപ്പൽ ദുരന്തം; എട്ട് പതിറ്റാണ്ടിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി

by Canada Varthakal
November 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.