ബ.സി; വാൻകൂവറിൽ മൂന്ന് വർഷമായി നികുതി കുടിശ്ശിക വരുത്തിയ 60-ലധികം വസ്തുവകകൾ നഗരസഭ ലേലം ചെയ്തു. വിപണിയിൽ കോടികൾ വിലമതിക്കുന്ന ആഡംബര വസതികളും പഴകിയ വീടുകളും പകുതിയിൽ താഴെ മാത്രം വിലയ്ക്കാണ് ലേലത്തിൽ വിറ്റഴിഞ്ഞത്.
കിഴക്കൻ വാൻകൂവറിലെ വിൻഡ്സർ സ്ട്രീറ്റിലുള്ള 17 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന പഴകിയ വീട് കേവലം 8.25 ലക്ഷം ഡോളറിനാണ് ലേലത്തിൽ പോയത്. നികുതി കുടിശ്ശികയായ 72,051 ഡോളറായിരുന്നു ഇതിന്റെ റിസർവ് വില. പോയിന്റ് ഗ്രേ റോഡിലെ കോടികൾ വിലയുള്ള രണ്ട് ആഡംബര വീടുകളും സമാനമായി പകുതി വിലയ്ക്ക് വിറ്റുപോയി.
ALSO READ: ആഗോളതാപനം നിയന്ത്രണം വിടുന്നു: ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?
തുടർച്ചയായി മൂന്ന് വർഷം സ്വത്തുനികുതി അടയ്ക്കാത്തതാണ് ലേലത്തിന് കാരണം. എന്നാൽ ലേലം പിടിച്ചവർക്ക് ഉടൻ വീട് സ്വന്തമാകില്ല എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. ലേലം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ യഥാർത്ഥ ഉടമകൾക്ക് കുടിശ്ശിക തുക നികുതിയായി തിരിച്ചടച്ച് വീട് തിരികെ വാങ്ങാം. ഈ കാലയളവിൽ ലേലത്തിൽ പങ്കെടുത്തയാൾക്ക് നൽകിയ തുകയും 6 ശതമാനം പലിശയും തിരികെ ലഭിക്കും. പലിശ ലാഭം ലക്ഷ്യമിട്ടാണ് പലരും ഇതിൽ പണം നിക്ഷേപിക്കുന്നത്.
ALSO READ:
കഴിഞ്ഞ 10 വർഷത്തിനിടെ വാൻകൂവറിൽ നികുതി ലേലം വഴി കേവലം 3 സ്വത്തുക്കൾ മാത്രമാണ് യഥാർത്ഥത്തിൽ പുതിയ ആളുകളിലേക്ക് മാറിയിട്ടുള്ളത്. ഭൂരിഭാഗം ഉടമകളും ഒരു വർഷത്തിനകം നികുതി അടച്ച് വീടുകൾ തിരിച്ചെടുക്കാറാണ് പതിവ്. വിൻഡ്സർ സ്ട്രീറ്റിലെ വീടിന്റെ ഉടമയും തനിക്ക് നികുതി അടയ്ക്കാൻ ഒരു വർഷം ബാക്കിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





