Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഭാര്യയുടേത് ആത്മഹത്യയെന്ന് വാദം; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചെന്ന് ഭർത്താവ് കോടതിയിൽ

Canada Varthakal by Canada Varthakal
November 6, 2026
in World
Reading Time: 1 min read
Mamta Bhatt and Naresh Bhatt.

Indian man admits disposing of his wife’s body but claims she died by suicide.

വാഷിംഗ്‌ടൺ: അമേരിക്കയിലെ വിർജീനിയയിൽ കാണാതായ ഇന്ത്യൻ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതായി ഭർത്താവ് നരേഷ് ഭട്ട് കോടതിയിൽ സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയതല്ലെന്നും ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ഇയാളുടെ വാദം.

CT CLIENT WEB ADS eHouse 20 1 1

2024 ജൂലൈ 29-നാണ് 28കാരിയായ മംതയെ കാണാതാകുന്നത്. ഓഗസ്റ്റ് 5-ന് ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടക്കത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിച്ച നരേഷ് ഭട്ട് പിന്നീട് കാണാതായതായി പരാതി നൽകുകയായിരുന്നു. എന്നാൽ ദമ്പതികളുടെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലും രക്തക്കറകളും, മുടിയിഴകൾ കുടുങ്ങിയ നിലയിൽ ഈർച്ചവാളും കണ്ടെത്തിയതിനെ തുടർന്ന് 2024 ഓഗസ്റ്റ് 22-ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT

അഞ്ചു ആഴ്ചയായി തുടരുന്ന വിചാരണയ്ക്കിടെയാണ് നരേഷ് ഭട്ട് കോടതിയിൽ സ്വന്തം വാദങ്ങൾ നിരത്തിയത്. ജൂലൈ 29 രാത്രിയിൽ മംത വിഷാംശമടങ്ങിയ മരുന്ന് കഴിച്ച്ബോധരഹിതയായി കിടക്കുന്നത് കണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ഒരു മണിക്കൂറോളം സി.പി.ആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായി മനസ്സിലായി. 911-ൽ വിളിച്ച് പോലീസിനെ അറിയിക്കാതിരുന്നത് ഭയം കൊണ്ടും പരിഭ്രാന്തി കൊണ്ടുമാണെന്ന് ഇയാൾ പറഞ്ഞു.

ALSO READ: 17കാരന്റെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്: ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെ; പെൺസുഹൃത്തും പ്രതിപ്പട്ടികയിൽ

തുടർന്ന് ആത്മഹത്യ ചെയ്യാൻ ആലോചിച്ചെങ്കിലും പിന്നീട് മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോം ഡിപ്പോയിൽ നിന്ന് സാധനങ്ങൾ വാങ്ങി മൃതദേഹം ട്രാഷ് ബാഗിലാക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ബാത്ത്റൂമിൽ വെച്ച് ഈർച്ചവാൾ ഉപയോഗിച്ച് വെട്ടിമാറ്റുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. പിന്നീട് മൃതദേഹാവശിഷ്ടങ്ങൾ മാലിന്യത്തിൽ തള്ളി.

രണ്ടു വർഷത്തിലേറെയായിട്ടും മംതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നാം ഡിഗ്രി കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ കുറ്റങ്ങളാണ് നരേഷ് ഭട്ടിനെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം ഡിഗ്രി കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാമെന്നിരിക്കെ, മരണം ആത്മഹത്യയാണെന്ന് വരുത്തിതീർത്ത് ശിക്ഷാ ഇളവ് നേടാനാണ് ഇയാൾ ശ്രമിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Indian Man Admits Disposing Wife’s Body in US’

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Paul Mackenzie 200 years prison
World

യേശുവിനെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നു; കെനിയൻ പാസ്റ്റർക്ക് 200 വർഷം തടവ്

by Canada Varthakal
November 7, 2026
Elon Musk US midterm election spending
World

കോടികൾ ഒഴുക്കിയിട്ടും രക്ഷയില്ല; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പണം കൊണ്ടുമാത്രം വോട്ട് നേടാനാവില്ലെന്ന് തെളിയിച്ച് ജനവിധി

by Canada Varthakal
November 7, 2026
Trump White House Diwali
World

ഇന്ത്യൻ വംശജർക്കൊപ്പം വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്; ഹനുമാൻ ചാലിസ സമ്മാനിച്ച് വ്യവസായി വിശാൽ ഗോണ്ടൽ

by Canada Varthakal
November 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.