Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

തുടർച്ചയായി സ്ഫോടനങ്ങൾ, ഒടുവിൽ പൂർണ്ണമായി കത്തിയമർന്ന് വീട്; കാൽഗറിയിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Canada Varthakal by Canada Varthakal
November 5, 2026
in Alberta
Reading Time: 1 min read
Canada house explosion

Canada house explosion

കാൽഗറി; ഒകോടോക്സിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെ വൻ സ്ഫോടനത്തിൽ വീട് തകർന്നു. ഫൂട്ട്‌ഹിൽസ് കൗണ്ടിയിലെ ഹെറിറ്റേജ് ഹൈറ്റ്‌സ് സ്കൂളിന് സമീപമുള്ള വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രായമായ ദമ്പതികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CT CLIENT WEB ADS eHouse 20 2 1

രാവിലെ 7:10-ഓടെയാണ് പ്രദേശവാസികളെ നടുക്കിയ വലിയ സ്ഫോടനമുണ്ടായത്. ബോംബ് പൊട്ടുന്നതിന് സമാനമായ ശബ്ദവും ശക്തമായ ഭൂചലനവും അനുഭവപ്പെട്ടതായി അയൽവാസികൾ പറയുന്നു. തുടർന്ന് വീട്ടിൽ നിന്നും വലിയ തീ ഉയരുകയും തുടർച്ചയായി ചെറിയ സ്ഫോടനങ്ങൾ നടക്കുകയും ചെയ്തു. വിവരം അറിഞ്ഞ് കാൽഗറി ഫയർ ഫോഴ്സ് എത്തിയെങ്കിലും നഗരപരിധിക്ക് പുറത്തായതിനാൽ ഫൂട്ട്‌ഹിൽസ് കൗണ്ടി ഫയർ ടീം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

ADVERTISEMENT

ALSO READ: യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ

മുപ്പതോളം അഗ്നിശമനസേനാംഗങ്ങളും പത്തിലധികം ഫയർ ട്രക്കുകളും എത്തിയാണ് തീയണച്ചത്. തുടർ അപകടങ്ങൾ ഒഴിവാക്കാൻ പ്രദേശത്തെ പാചകവാതക, വൈദ്യുതി ബന്ധങ്ങൾ ഉടൻ വിച്ഛേദിച്ചു. ഗ്രാമീണ മേഖലയായതിനാൽ വെള്ളം എത്തിക്കാൻ 20 മിനിറ്റോളം സമയമെടുത്തത് രക്ഷാപ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. അപകടത്തിൽ ദുരൂഹതയില്ലെന്നും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഫയർ ചീഫ് അലക്സ് മാർഷൽ പറഞ്ഞു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്തുള്ള ഹെറിറ്റേജ് ഹൈറ്റ്‌സ് സ്കൂളിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബസ്സിൽ സ്കൂളിലെത്തിയ കുട്ടികളെ ഉടൻ തന്നെ ഒകോടോക്സിലെ ‘ഈക്കോൾ പെർസി പെഗ്ലർ’ സ്കൂളിലേക്ക് സുരക്ഷിതമായി മാറ്റി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Continue Reading
Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Alberta electoral boundary redrawing
Alberta

ആൽബർട്ടയിലെ മണ്ഡല പുനർനിർണ്ണയം വിവാദത്തിൽ; സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് എൻഡിപി

by Canada Varthakal
November 5, 2026
Danielle Smith
Alberta

ഡാനിയേൽ സ്മിത്തിന് തിരിച്ചടി; ആൽബർട്ട റഫറണ്ടത്തിന് പിന്നാലെ ജനപ്രീതിയിൽ ഇടിവെന്ന് പുതിയ സർവേ റിപ്പോർട്ട്

by Canada Varthakal
November 4, 2026
Thomas Lukaszuk
Alberta

‘ഫോറെവർ കനേഡിയൻ’ രാഷ്ട്രീയ പാർട്ടിയാകുമോ? പുതിയ നീക്കവുമായി തോമസ് ലുകാഷുക്

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.