Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിലെ മണ്ഡല പുനർനിർണ്ണയം വിവാദത്തിൽ; സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് എൻഡിപി

Canada Varthakal by Canada Varthakal
November 5, 2026
in Alberta
Reading Time: 1 min read
Alberta electoral boundary redrawing

Alberta electoral boundary redrawing

കാൽഗറി : ആൽബർട്ടയിൽ നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാനുള്ള നിർദ്ദേശങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ഭരിക്കുന്ന യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി). പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള യുസിപി കോക്കസ് വോട്ടെടുപ്പിലൂടെയാണ് നിർദ്ദേശങ്ങൾ പാസാക്കിയത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനായി ഭരണകക്ഷി മണ്ഡല അതിർത്തികളിൽ അട്ടിമറി നടത്തുകയാണെന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു.

image

പുതിയ മണ്ഡല അതിർത്തികൾ ഉൾപ്പെടുത്തിയുള്ള ബിൽ ഈ വർഷം അവസാനത്തോടെ നിയമസഭ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നീതിന്യായ മന്ത്രി മിക്കി അമേരി അറിയിച്ചു. 2027 ഒക്ടോബറിലാണ് പ്രവിശ്യയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. യുസിപിക്ക് ഭൂരിപക്ഷമുള്ള പാനലാണ് പുതിയ അതിർത്തി നിർണ്ണയ റിപ്പോർട്ട് തയ്യാറാക്കിയത്. നഗര മേഖലകളായ ലെത്ത്ബ്രിഡ്ജ്, കാൽഗറി എന്നിവിടങ്ങളിലെ വോട്ട് ബാങ്ക് ദുർബലപ്പെടുത്താൻ ഇവയെ സമീപത്തുള്ള ഗ്രാമീണ മേഖലകളുമായി കൂട്ടിച്ചേർത്തെന്നാണ് എൻഡിപിയുടെ പ്രധാന ആരോപണം.

ADVERTISEMENT

എന്നാൽ, നഗര-ഗ്രാമ മണ്ഡലങ്ങൾ ആൽബർട്ടയിൽ നിലവിലുണ്ടെന്നും, സേവനങ്ങളും സാമ്പത്തിക താൽപ്പര്യങ്ങളും പങ്കിടുന്ന പ്രദേശങ്ങളെ ഒന്നിപ്പിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും നീതിന്യായ മന്ത്രി മിക്കി അമേരി ന്യായീകരിച്ചു. തദ്ദേശ സ്വയംഭരണ അതിർത്തികൾ പാലിക്കണമെന്ന മുൻ നിയമത്തിലെ വ്യവസ്ഥ സ്മിത്ത് സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, യുസിപി മന്ത്രിമാരുടെ സീറ്റുകൾ സുരക്ഷിതമാക്കാനാണ് ഈ നീക്കമെന്നും ഇത് പ്രവിശ്യയിലെ ജനാധിപത്യത്തിന് ഏൽക്കുന്ന ആഘാതമാണെന്നും എൻഡിപി നേതാവ് നഹീദ് നെൻഷി വിമർശിച്ചു.

ALSO READ: വീടുകളിൽ ഇനി തപാൽ എത്തില്ല; ജി.ടി.എയിൽ പുതിയ വിതരണ സംവിധാനവുമായി കാനഡ പോസ്റ്റ്

മുൻപ് സ്വതന്ത്ര പബ്ലിക് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സ്മിത്ത് സർക്കാർ തള്ളിയതിനെ തുടർന്ന് പുതിയ പാനലിനെ നിയോഗിക്കുകയായിരുന്നു. പാനലിന്റെ തലവനെ കണ്ടെത്താൻ ജഡ്ജിയെ വിട്ടുനൽകാൻ ആൽബർട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ പ്രീമിയർ ഡാനിയൽ സ്മിത്ത്, ഇതേ വോട്ട് വിഹിതം തുടർന്നാൽ പുതിയ ഭൂപടം അനുസരിച്ച് എൻഡിപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കാനാണ് എൻഡിപി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Albertacanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Danielle Smith
Alberta

ഡാനിയേൽ സ്മിത്തിന് തിരിച്ചടി; ആൽബർട്ട റഫറണ്ടത്തിന് പിന്നാലെ ജനപ്രീതിയിൽ ഇടിവെന്ന് പുതിയ സർവേ റിപ്പോർട്ട്

by Canada Varthakal
November 4, 2026
Thomas Lukaszuk
Alberta

‘ഫോറെവർ കനേഡിയൻ’ രാഷ്ട്രീയ പാർട്ടിയാകുമോ? പുതിയ നീക്കവുമായി തോമസ് ലുകാഷുക്

by Canada Varthakal
November 3, 2026
Alberta Government Rejects Election Delay
Alberta

തിരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് ആൽബർട്ട സർക്കാർ; മണ്ഡല പുനർനിർണയം സമയത്ത് പൂർത്തിയാക്കും

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.