തിരുവനന്തപുരം: വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും ബ്രാൻഡ് അംബാസഡർമാരായി നിയമിച്ച് വനംവകുപ്പ്. ഓണററി അടിസ്ഥാനത്തിലുള്ള നിയമനത്തിന് സർക്കാർ ഉത്തരവിറക്കി.
സിനിമയെന്ന ജനപ്രിയ മാധ്യമം ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. വനംവകുപ്പിന്റെ വിവിധ പ്രചാരണ പരിപാടികളിലും പൊതുസേവന പ്രവർത്തനങ്ങളിലും ഇരുവരുടെയും സഹകരണം ഉറപ്പാക്കും.
ALSO READ: വീടുകളിൽ ഇനി തപാൽ എത്തില്ല; ജി.ടി.എയിൽ പുതിയ വിതരണ സംവിധാനവുമായി കാനഡ പോസ്റ്റ്
പ്രകൃതിയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുസ്ഥിരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് താരങ്ങളെ ഈ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഫെബ്രുവരിയിൽ വനംവകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിലും ഇരുവരുടെയും പങ്കാളിത്തത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





