വെളുത്ത ചരൽക്കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ് കണ്ടെത്താൻ ചാറ്റ്ജിപിടിയുടെ സഹായം തേടിയ യുവാവിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്തുമിനിറ്റോളം തിരഞ്ഞിട്ടും കണ്ടെത്താനാകാത്ത ഇയർബഡ്, സ്ഥലത്തിന്റെ ഫോട്ടോകൾ പരിശോധിച്ച ചാറ്റ്ജിപിടിയുടെ സഹായത്തോടെ യുവാവിന് തിരിച്ചുകിട്ടി. റെഡ്ഡിറ്റിൽ പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മകനോടൊപ്പം പാർക്കിൽനിന്ന് മടങ്ങുന്നതിനിടെ പാർക്കിംഗ് സ്ഥലത്തേക്ക് ഓടിയ മകന്റെ പിന്നാലെ യുവാവും വേഗത്തിൽ ഓടി. ഇതിനിടെ ഹൂഡിയുടെ മുൻപോക്കറ്റിലുണ്ടായിരുന്ന ഇയർബഡ് കേസ് താഴെ വീണ് തുറന്നു. ആഘാതത്തിൽ ഇടത്തെ ഇയർബഡ് തെറിച്ച് വെളുത്ത ചരൽക്കല്ലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു.
ALSO READ: മാനസിക രോഗികൾക്കുള്ള ദയാവധം തടയാൻ കാനഡ; പുതിയ നിയമനിർമ്മാണം ഉടൻ
ഇയർബഡിനും കല്ലുകൾക്കും ഒരേ നിറമായതിനാൽ അത് കണ്ടെത്തുക എളുപ്പമായിരുന്നില്ല. പത്തുമിനിറ്റോളം തിരഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നതോടെ യുവാവ് ചാറ്റ്ജിപിടിയുടെ സഹായം തേടി. ഇയർബഡ് വീണ സ്ഥലത്തിന്റെ ഫോട്ടോകൾ ചാറ്റ്ജിപിടിക്ക് നൽകി. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ അയയ്ക്കാൻ എഐ നിർദേശിച്ചതനുസരിച്ച് അടുത്തുനിന്നുള്ള ചിത്രങ്ങളും നൽകി.
തുടർന്ന് ചിത്രങ്ങൾ പരിശോധിച്ച ചാറ്റ്ജിപിടി ഇയർബഡ് കിടക്കുന്ന സ്ഥലം അടയാളപ്പെടുത്തി നൽകി. ഇതിന്റെ സഹായത്തോടെ യുവാവിന് ഇയർബഡ് കണ്ടെത്താനായി. ഫോട്ടോകൾ നൽകിയതു മുതൽ ഇയർബഡ് തിരികെ കിട്ടുന്നതുവരെ അഞ്ചുമിനിറ്റിൽ താഴെ മാത്രമാണ് എടുത്തതെന്ന് യുവാവ് റെഡ്ഡിറ്റിലെ പോസ്റ്റിൽ പറഞ്ഞു.
യുവാവിന്റെ പേരോ സംഭവം നടന്ന പാർക്കിന്റെ സ്ഥലമോ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല. ദൈനംദിന ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐയെ ഉപയോഗിച്ച അനുഭവം പങ്കുവെച്ചതോടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





