വന്‍കൂവര്‍: തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിയമസഭാ സമ്മേളനം ചുരുക്കിയേക്കുമെന്ന സൂചന നല്കി നിയുക്ത പ്രീമിയർ ലോര്ണ് ഡോര്ക്ക്സണ്. നവംബര്‍ പകുതിക്ക് മുമ്പ് പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ ചുമതലയേല്ക്കില്ലെങ്കിലും ഈ വര്‍ഷം തന്നെ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള സാധ്യത തള്ളിയിട്ടില്ല.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡോര്ക്ക്സണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവിശ്യയിലെ 93 നിയമസഭാ സീറ്റുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് സീറ്റുകളും നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ഒരു നൂറ്റാണ്ടിനടുത്ത കാലയളവിനിടെ ആദ്യമായി ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. പ്രവിശ്യയുടെ സാമ്പത്തിക സ്ഥിതിയില്‍ സ്വതന്ത്ര പരിശോധന നടത്തുക, ആശുപത്രി അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനകളില്‍ ചിലത്.
ALSO READ: ഒന്റാരിയോ ഇന്ന് വിധിയെഴുതുന്നു; മേയർ കസേരയ്ക്കായി ടൊറന്റോയിൽ കടുത്ത അങ്കം
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കൈമാറിയ ശേഷമേ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനാകൂവെന്ന് നിയമസഭാ ക്ലര്‍ക്കിന്റെ ഓഫീസ് അറിയിച്ചു. നവംബര്‍ 18-ഓടെ ഫലങ്ങള്‍ സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘B.C. Fall Legislative Session May Be Shortened’




