പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 ഒക്ടോബർ 16-ന് നടന്ന ഈ പുതിയ ഡ്രോയിൽ ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി (Labour & Express Entry) സ്ട്രീം വഴിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
ഈ നറുക്കെടുപ്പിലൂടെ ആകെ 163 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻസ് (Invitations) ലഭിച്ചത്. ലേബർ & എക്സ്പ്രസ് എൻട്രി (Labour & Express Entry) വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. UPEI, ഹോളണ്ട് കോളേജ് (Holland College), കോളേജ് ഡി എൽ’ഇൽ (Collège de l’Île) എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ബിരുദധാരികൾക്കാണ് യോഗ്യതയിൽ പ്രധാനമായും മുൻഗണന നൽകിയിട്ടുള്ളത്.
Also Read : കാനഡ എക്സ്പ്രസ് എൻട്രിയിൽ വൻ മാറ്റങ്ങൾ: LMIA ഒഴിവാക്കി, ഉയർന്ന ശമ്പളമുള്ള ജോലി ഉള്ളവർക്ക് കൂടുതൽ പോയിന്റുകൾ
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർണ്ണമായ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും മുൻഗണനാ യോഗ്യതകളും കൃത്യമായി പാലിക്കുന്ന അപേക്ഷകർക്ക് മാത്രമേ പിആർ (Permanent Residency) നോമിനേഷൻ പ്രക്രിയയിലേക്ക് തുടരാൻ സാധിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





