ഹൈദരാബാദ്: ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ചെയ്തതായി അറിയിച്ചുകൊണ്ട് വാട്സാപ്പില്‍ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്. ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ ‘NO’ എന്ന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളിലൂടെ സൈബര്‍ തട്ടിപ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈദരാബാദ് പോലീസ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

”നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ചെയ്തിട്ടുണ്ട്. ഈ ഇടപാട് നിങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ ‘NO’ എന്ന് മറുപടി നല്‍കുക” എന്ന രീതിയിലാണ് സന്ദേശം എത്തുന്നത്. പണം നഷ്ടപ്പെട്ടെന്ന ആശങ്കയില്‍ പ്രതികരിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ തട്ടിപ്പില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ലക്ഷക്കണക്കിന് രൂപ നഷ്ടമായതായും റിപ്പോര്‍ട്ടുണ്ട്.
വാട്സാപ്പില്‍ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കിടരുത്. ഇടപാട് നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ അക്കൗണ്ട് പരിശോധിക്കണം.
ALSO READ: വ്യാജ രേഖകള്‍ ഉപയോഗിച്ച് ട്രക്ക് വാങ്ങിയെന്ന് ആരോപണം; പ്രതിയെ തേടി സറി പോലീസ്
തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ ഉടന്‍ ദേശീയ സൈബര്‍ ക്രൈം ഹെല്പ്ലൈന് നമ്പറായ 1930-ല്‍ വിളിക്കുകയോ ‘cybercrime.gov.in’ (https://cybercrime.gov.in) വഴി പരാതി നല്‍കുകയോ വേണം.ഫോണിൽ വരുന്ന സന്ദേശങ്ങൾക്ക് ‘NO’ എന്ന് മറുപടി നൽകിയാൽ മാത്രം ഫോൺ ഹാക്കാകുമെന്നോ മാൽവെയർ കയറുമെന്നോ ഉള്ള വാദങ്ങൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘WhatsApp ‘NO’ Reply Scam: Cyber Police Warning’




