പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 ഒക്ടോബർ 7-ന് നടന്ന ഈ പുതിയ PNP ഡ്രോയിൽ ആകെ 90 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻസ് ലഭിച്ചിരിക്കുന്നത്.
ഈ നറുക്കെടുപ്പിലൂടെ ലേബർ ആന്റ് എക്സ്പ്രസ് എൻട്രി (Labour & Express Entry) വിഭാഗങ്ങളിൽ ഉള്ളവർക്കാണ് അവസരം ലഭിച്ചത്. പ്രവിശ്യയിൽ നിലവിലുള്ള തൊഴിൽ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉയർന്ന പ്രാധാന്യമുള്ള തൊഴിൽ മേഖലകളിലും (High-Impact Occupations) മുൻഗണനാ വ്യവസായ മേഖലകളിലും (Priority Sectors) പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് പ്രധാന പരിഗണന നൽകിയിട്ടുള്ളത്.
Also Read: ഫ്രഞ്ച് അറിയാമോ? എങ്കിൽ മുൻഗണന; യുഎസ് പദവി നഷ്ടപ്പെട്ട ഹെയ്തിക്കാർക്ക് തുണയായി കാനഡ
കൂടാതെ യൂണിവേഴ്സിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് (University of Prince Edward Island – UPEI), ഹോളണ്ട് കോളേജ് (Holland College), കോളേജ് ഡി ലിലെ (Collège de l’Île) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇന്റർനാഷണൽ ബിരുദധാരികൾക്കും ഈ ഡ്രോയിൽ പ്രത്യേക മുൻഗണന ലഭിച്ചു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരതാമസത്തിനായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





