ഓട്ടവ: കാനഡ സർക്കാരിന്റെ ഗ്രോസറീസ് ആൻഡ് എസെൻഷ്യൽസ് ബെനഫിറ്റ് തുക ഇന്ന് മുതൽ രാജ്യത്തെ 12 മില്യൺ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. അർഹരായ പൗരന്മാർക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും ചെക്കുകളായുമാണ് തുക ലഭ്യമാക്കുന്നത്.
ഈ വർഷത്തെ സാമ്പത്തിക സഹായ പദ്ധതി പ്രകാരം നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് പരമാവധി 1,890 കനേഡിയൻ ഡോളർ വരെ ലഭിക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും ദിവസേനയുള്ള മറ്റ് പ്രധാന ചെലവുകൾക്കും ഈ തുക ഏറെ സഹായകരമാകും. വ്യക്തികളുടെയും കുടുംബങ്ങളുടെയും വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ തുക നിശ്ചയിച്ചിട്ടുള്ളത്.
പണപ്പെരുപ്പവും സാധനങ്ങളുടെ വിലക്കയറ്റവും മൂലം പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമാണിത്. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ ആനുകൂല്യങ്ങളിൽ വലിയ വർധനവ വരുത്തിയാണ് ഇത്തവണ തുക വിതരണം ചെയ്യുന്നത്. പദ്ധതിയുടെ അവസാന ഘട്ട തുക കൈമാറ്റം വിജയകരമായി പൂർത്തിയായി വരികയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





