Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

Canada Varthakal by Canada Varthakal
October 5, 2026
in World
Reading Time: 1 min read
Trump deportation policy puts LGBT refugees at risk

Trump Deportation Policy

വാഷിങ്ടൺ : യു.എസിൽ LGBT വിഭാഗത്തിൽപ്പെട്ട അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്ന ഭരണകൂട നടപടി ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോർട്ട്. ലൈംഗിക ആഭിമുഖ്യത്തിന്റെ പേരിൽ സ്വന്തം നാടുകളിൽ പീഡനം നേരിട്ട് യു.എസിൽ അഭയം തേടിയവരിൽ 40 പേരെയാണ് സ്വവർഗരോഗം കുറ്റകരമാക്കിയോ ഈ വിഭാഗത്തിന് എതിരായ നിലപാടുകൾ ഉള്ളതോ ആയ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നാടുകടത്തിയത്. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം സമാനമായ രീതിയിൽ 40,000-ത്തിലധികം ആളുകളെയാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്.

4 3

ടോഗോയിൽ നിന്ന് ആക്രണം ഭയന്ന് യു.എസിലേക്ക് പലായനം ചെയ്ത അബ്ദു ലാറ്റിഫു എന്ന വ്യക്തിയുടെ അനുഭവം ഇതിന് ഉദാഹരണമാണ്. യു.എസിൽ അഭയാനുകൂല്യം ലഭിച്ചെങ്കിലും, ജൂണിൽ ഇയാളെ ടോഗോയ്ക്ക് പകരം സ്വവർഗരോഗത്തിന് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന സിയറ ലിയോണിലേക്കാണ് നാടുകടത്തിയത്. സിയറ ലിയോണിൽ രണ്ടാഴ്ചയോളം ഹോട്ടലിൽ തടവിലാക്കപ്പെട്ട ഇയാളെ പിന്നീട് സ്വന്തം നാടായ ടോഗോയിലേക്ക് തന്നെ തിരിച്ചയച്ചു. നിലവിൽ സുഹൃത്തിനൊപ്പം മറ്റൊരു രാജ്യത്ത് ഒളിവിൽ കഴിയുകയാണ് ലാറ്റിഫു.

ADVERTISEMENT

അമേരിക്കയുടെ ഈ മൂന്നാം രാജ്യ നാടുകടത്തൽ നയത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നമ്മൾ ഏത് പീഡനത്തിൽ നിന്നാണോ സംരക്ഷണം നൽകിയത്, അതേ പീഡനത്തിന് ഇരയാകുന്ന രാജ്യങ്ങളിലേക്ക് തന്നെ ആളുകളെ തിരിച്ചയക്കുന്നത് നമ്മുടെ സംരക്ഷണ സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുൻ മുതിർന്ന യു.എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥ ക്ലെയർ ട്രിക്ക്ലർ-മെക്‌നൽറ്റി പറഞ്ഞു. എന്നാൽ, ലൈംഗിക ആഭിമുഖ്യത്തിന്റെ പേരിൽ നിയമം നടപ്പാക്കുന്നില്ലെന്നും മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ പൊതുസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നുമാണ് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് പ്രതികരിച്ചത്.

സിയറ ലിയോൺ, കാമറൂൺ, എസ്വെറ്റിനി എന്നീ രാജ്യങ്ങളിലേക്കാണ് നാടുകടത്തപ്പെട്ടവരിൽ പലരെയും അയച്ചത്. ഔദ്യോഗികമായി സ്വവർഗരോഗം കുറ്റകരമല്ലാത്ത മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ എൽ.ജി.ബി.ടി വിഭാഗക്കാർക്കെതിരെ വലിയ രീതിയിലുള്ള പീഡനങ്ങളും അതിക്രമങ്ങളും നടക്കാറുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ഈ നയത്തിനെതിരായ കേസിൽ വിചാരണ കോടതി ജഡ്ജി വിധിച്ച ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ തുടരാൻ അനുമതി നൽകിയ കോടതി, ഡിസംബറിൽ ഈ വിഷയത്തിൽ വാദം കേൾക്കും. അതിനിടയിൽ നാടുകടത്തപ്പെട്ട പലരും ജീവനുംകൊണ്ട് വിവിധ രാജ്യങ്ങളിൽ ഒളിവിലും ദുരിതത്തിലുമാണ് കഴിയുന്നത്. Mauritania സ്വദേശിയായ 44 കാരൻ അടക്കമുള്ളവർ ഏർപ്പെടുത്തിയ ഇത്തരം നിയമപോരാട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newsworld news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
British Airways BA295 Emergency Landing
World

37,000 അടിയുയരത്തിൽ നിന്ന് താഴേക്ക്; ബ്രിട്ടീഷ് എയർവേയ്സ് വിമാനം ലണ്ടനിൽ തിരിച്ചിറക്കി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.