ഡാര്‍ട്ട്മൗത്ത്: ‘ട്രെയിലര്‍ പാര്‍ക്ക് ബോയ്സ്’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ബബിള്‍സ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന് മൈക്ക് സ്മിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി. കേസില്‍ പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ജഡ്ജി ജില് ഹാര്ട്ട്ലന് കേസ് തള്ളിയത്.

2017 ഡിസംബറില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് സ്മിത്തിനെതിരെ ഒരു ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിരുന്നത്. 2025 ഒക്ടോബറിലാണ് കേസില്‍ കുറ്റം ചുമത്തിയത്. നാല് മാസത്തിന് ശേഷം സ്മിത്ത് കുറ്റം നിഷേധിച്ചിരുന്നു. വ്യാഴാഴ്ച ഡാര്‍ട്ട്മൗത്ത് പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ സ്മിത്ത് ഹാജരായില്ല.
കേസില്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ഇനി ന്യായമായ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് നിലപാട് മാറ്റിയതെന്ന് ക്രൗണ്‍ അറ്റോര്‍ണി ബ്രൈസണ്‍ മക്ഡൊണാള്‍ഡ് പറഞ്ഞു. പരാതിക്കാരിയുമായി പലതവണ സംസാരിച്ചിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട് പിന്നീട് ലഭിച്ച വിവരങ്ങളും തെളിവുകളും വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: തെളിവുകൾ തള്ളണം! പി.ഇ.ഐയിലെ വിദേശ തൊഴിലാളി കേസിൽ പ്രതികൾ കോടതിയിൽ
പോലീസ് ഉദ്യോഗസ്ഥന്, ഒരു സിവിലിയന്‍, പരാതിക്കാരി എന്നിവരെയാണ് കേസില്‍ സാക്ഷികളായി ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ കേസിലെ തീരുമാനം മറ്റ് ലൈംഗികാതിക്രമ പരാതികളെയോ അതിജീവിച്ചവരെയോ ബാധിക്കില്ലെന്നും മക്ഡൊണാള്‍ഡ് പറഞ്ഞു.
കേസ് അവസാനിച്ചതില്‍ സ്മിത്ത് സന്തുഷ്ടനാണെന്നും ഇനി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് സ്റ്റാന്‍ മക്ഡൊണാള്‍ഡ് അറിയിച്ചു. നടപടികള്‍ അവസാനിച്ചതോടെ സ്മിത്ത് ‘ട്രെയിലര്‍ പാര്‍ക്ക് ബോയ്സ് ഇന്‍കോര്‍പ്പറേറ്റഡിലെ’ ചുമതലകളിലേക്ക് മടങ്ങുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
2016 ഏപ്രിലില്‍ ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഹോട്ടലില്‍ ഒരു സ്ത്രീയുമായി ഉണ്ടായ സംഭവത്തില്‍ സ്മിത്തിനെതിരെ ഗാര്‍ഹിക അതിക്രമക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തിന് ശേഷം കേസ് പിന്‍വലിച്ചു. സംഭവത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സ്മിത്ത് അന്ന് വ്യക്തമാക്കിയിരുന്നു. സ്മിത്തിന്റെ അറസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അന്നത്തെ സഹതാരം ലൂസി ഡികൗട്ടെറെ പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്മിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് തന്റെ പിന്മാറ്റമെന്ന് പിന്നീട് അവര്‍ പറഞ്ഞു. അതേസമയം, ‘ട്രെയിലര്‍ പാര്‍ക്ക് ബോയ്സ്’ താരങ്ങളുമായും അണിയറപ്രവര്‍ത്തകരുമായും സൗഹൃദം തുടരുകയാണെന്നും ഡികൗട്ടെറെ വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Mike Smith Sexual Assault Case Dismissed’




