ക്യുബെക്ക് തങ്ങളുടെ ഏറ്റവും പുതിയ ഡ്രോയിലൂടെ പ്രോഗ്രാം ഡി സെലക്ഷൻ ഡെസ് ട്രാവെയേഴ്സ് ക്വാളിഫൈസ് (Programme de sélection des travailleurs qualifiés – PSTQ) പ്രകാരമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 24-ന് നടന്ന ഈ ഡ്രോയിലൂടെ ആകെ 519 ഇൻവിറ്റേഷൻസാണ് (ITA) ഉദ്യോഗാർഥികൾക്ക് വിതരണം ചെയ്തത്.
സ്ട്രീം 1 – ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് ഒക്യുപേഷൻസ് (High Qualifications and Specialized Skills) വിഭാഗത്തിൽ 86 പേർക്കും, സ്ട്രീം 2 – ഇന്റർമീഡിയറ്റ് ആൻഡ് മാനുവൽ സ്കിൽസ് (Intermediate and Manual Skills) വിഭാഗത്തിൽ 316 പേർക്കും ഇൻവിറ്റേഷൻസ് ലഭിച്ചു. കൂടാതെ സ്ട്രീം 3 – റെഗുലേറ്റഡ് ഒക്യുപേഷൻസ് (Regulated Professions) വിഭാഗത്തിൽ 110 പേർക്കും, സ്ട്രീം 4 – എക്സെപ്ഷണൽ ടാലന്റ് (Exceptional Talent) വിഭാഗത്തിൽ 7 പേർക്കുമാണ് ഇൻവിറ്റേഷൻസ് ലഭിച്ചത്.
Also Read: എക്സ്പ്രസ് എൻട്രി CEC ഡ്രോ: 2026 സെപ്റ്റംബർ 29 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..
ആരോഗ്യരംഗം, വിദ്യാഭ്യാസം, എൻജിനീയറിംഗ്, സാങ്കേതികവിദ്യ, നിർമാണം, ഉൽപ്പാദന മേഖലകൾ ഉൾപ്പെടെയുള്ള മുൻഗണനാ തൊഴിലുകളിലെ ഉദ്യോഗാർഥികളെ ലക്ഷ്യമിട്ടാണ് ഈ ഡ്രോ സംഘടിപ്പിച്ചത്. ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ക്യുബെക്കിലെ നിലവിലെ താമസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, Arrima സ്കോർ എന്നിവയാണ് പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ. ലഭിച്ച ഇൻവിറ്റേഷൻസ് സ്വീകരിച്ച് അപേക്ഷ സമർപ്പിക്കുന്ന നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





