ലൂർദ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പന്തീരായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരിതെളിച്ചുള്ള പ്രദക്ഷിണത്തോടെ മാർപാപ്പ ലിയോയുടെ ലൂർദ് സന്ദർശനം സമാപിച്ചു. മുൻഗാമികളായ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ചെയ്തതുപോലെ ബസിലിക്കയുടെ ടെറസിൽ ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കുന്നതിന് പകരം, സാധാരണ ഒരു തീർത്ഥാടകനായി മാർപാപ്പയും പ്രദക്ഷിണത്തിൽ അണിനിരന്നു.
പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ ആയിരക്കണക്കിന് മെഴുകുതിരികൾ പ്രകാശിച്ച ചടങ്ങിൽ ഫ്രഞ്ച്, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ജപമാല പ്രാർത്ഥനകളും ഗാനങ്ങളും മുഴങ്ങി. മസാബിയേൽ ഗ്ലോബയുടെ കാൽക്കൽ ആരംഭിച്ച പ്രദക്ഷിണം റോസറി ബസിലിക്കയുടെ അങ്കണത്തിലാണ് സമാപിച്ചത്. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് മാർപാപ്പ സംസാരിച്ചു.
തീർത്ഥാടകർക്കൊപ്പം ഒരു തീർത്ഥാടകനായി ഇരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. ജീവിതത്തിലെ എന്തു പ്രതിസന്ധികളുണ്ടായാലും നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ പ്രത്യാശയുടെ വെളിച്ചം നമ്മിൽ എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രത്യേകിച്ചും രോഗികൾ വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും ജീവിതം എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ ജീവിക്കുന്ന സാക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശുദ്ധ കന്യകാമറിയം ബെർണദെറ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് എളിമയുടെ പ്രതീകമായാണ്. പാപക്കറകളില്ലാത്ത ജനനം കൊണ്ട് മനുഷ്യന്റെ രക്ഷയുടെ പ്രഭാതമായി മാറിയ മറിയം വിശ്വാസികൾക്ക് എന്നും വലിയൊരു ആശ്രയമാണെന്നും മാർപാപ്പ വ്യക്തമാക്കി.
സെപ്റ്റംബർ മാസത്തിൽ ലൂർദ് സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ, വിശ്വാസികൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാർത്ഥനകളും നിയോഗങ്ങളും ദൈവത്തിന് സമർപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഈ പ്രകാശത്തിന്റെ തിരികൾ ഒരിക്കലും അണഞ്ഞുപോകാതെ നമ്മെ എപ്പോഴും നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




