കെയ്റോ: സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ആറ് മിസൈലുകള്‍ തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. ചെങ്കടലിലെ തുറമുഖ നഗരമായ യന്‍ബുവിനെയും തെക്കുപടിഞ്ഞാറന്‍ നഗരമായ തായിഫിനെയും ലക്ഷ്യമിട്ട മിസൈലുകളാണ് തടഞ്ഞതെന്ന് സൗദി സൈനിക വക്താവ് അറിയിച്ചു.

ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദിയുടെ ആരോപണം. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാല്‍കിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, സൗദിയുടെ തെക്കുപടിഞ്ഞാറന്‍ ജസാന്‍ പ്രവിശ്യയിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഹൂതികളും അവകാശപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദിന് നേരെയടക്കം സമീപ ദിവസങ്ങളില്‍ നടന്ന ആക്രമണശ്രമങ്ങള്‍ക്കും ഹൂതികള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ALSO READ: 2,430 കോടി ഡോളറിന്റെ ആയുധക്കരാർ: സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അനുമതിയുമായി അമേരിക്ക
ചെങ്കടലിലെ പ്രധാന കപ്പല്‍പാതയ്ക്ക് സമീപം സംഘര്‍ഷം രൂക്ഷമായത് ആഗോള വിപണികളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനാണ് ഹൂതികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് യെമനില്‍നിന്ന് 1.25 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെയും സൗദിയുടെയും പിന്തുണയുള്ള പോരാട്ടം യെമനിലെ ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമാക്കിയതോടെ മാനുഷിക പ്രതിസന്ധിയും ശക്തമായി.
ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് നിലവില്‍ ഭീഷണിയില്ലെന്നും സൗദിയെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഹൂതികള്‍ അവകാശപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Saudi Arabia Says Six Ballistic Missiles Intercepted’








