ഓട്ടവ: യുഎസിന് പുറത്തുള്ള രാജ്യങ്ങളുമായി കാനഡ പുതിയ വ്യാപാര പങ്കാളിത്തങ്ങള്‍ ശക്തമാക്കുന്നതിനിടെ, യുഎസുമായുള്ള പുതിയ വ്യാപാര കരാര്‍ അടിയന്തരമായി ആവശ്യമാണെന്ന് നിക്ഷേപ വിദഗ്ധന്‍ പിയറി ഓയിമെറ്റ് പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായും യൂറോപ്യന്‍ യൂണിയനുമായും കാനഡ കൂടുതല്‍ അടുക്കുന്നത് യുഎസിന്റെ എതിര്‍പ്പിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

കാനഡയുടെ ഓരോ പുതിയ വ്യാപാര കരാറിനും പിന്നാലെ യുഎസില്‍നിന്ന് എതിര്‍പ്പ് ഉയരുന്നുണ്ടെന്ന് യുബിഎസ് കാനഡയുടെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ ഓയിമെറ്റ് പറഞ്ഞു. യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ വ്യക്തതയില്ലാത്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് അനുകൂലമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെ പുതിയ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ട്. ഊര്‍ജത്തിനും സുരക്ഷിതമായ വിതരണത്തിനുമാണ് ഇന്ത്യയ്ക്ക് താല്‍പര്യമെന്നും കാനഡ അതിനുള്ള പ്രധാന വിതരണക്കാരിലൊന്നാണെന്നും ഓയിമെറ്റ് പറഞ്ഞു.
ALSO READ: ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും
യൂറോപ്യന്‍ യൂണിയനുമായും കാനഡ ബന്ധം ശക്തമാക്കുന്നുണ്ട്. കാനഡയെ യൂറോപ്യന്‍ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കുന്നതിനുള്ള സാധ്യത കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു നീക്കം വിരോധപരമായ നടപടിയായി കണക്കാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, കാനഡയും യുഎസും പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








