ദില്ലി: എൽഐസിക്ക് ₹2,684 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസെടുത്തു. കമ്പനിയുടെ എംഡി സതീശ് സേട്ടിനെതിരെയും അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്.
എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ ₹3,900 കോടി നിക്ഷേപിച്ചിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാനായില്ലെന്നാണ് പരാതി. നിക്ഷേപ തുക വകമാറ്റി ചെലവഴിച്ചതായും വഞ്ചന നടത്തിയതായും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എൽഐസിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടവുമായി ബന്ധപ്പെട്ടാണ് പുതിയ കേസിലും അന്വേഷണം നടക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








