ഓട്ടവ: ബ്രിട്ടീഷ് കൊളംബിയയിലുള്ള Kootenays മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 5:31-ന് ശക്തമായ ഭൂചലനം. നെൽസൺ നഗരത്തിന് 40 കിലോമീറ്റർ അകലെയുള്ള ക്രോഫോർഡ് ബേ എന്ന സ്ഥലത്താണ് ഭൂമിക്കടിയിൽ 4 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനമുണ്ടായത്. ഉറക്കത്തിനിടയിൽ പെട്ടെന്നുണ്ടായ നടുക്കം ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

ഭൂകമ്പത്തിന്റെ തീവ്രത 3.7 ആണെന്ന് എർത്ത്‌ക്വേക്സ് കാനഡയും 4.2 ആണെന്ന് യു.എസ്. ഏജൻസിയും വ്യക്തമാക്കി. ക്രാൻബ്രൂക്ക്, നെൽസൺ, കാസിൽഗാർ തുടങ്ങി സമീപത്തുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം കുലുക്കം വ്യക്തമായി അനുഭവപ്പെട്ടു. കൂടാതെ ട്രെയിൽ, ക്രസ്റ്റൺ, സ്ലോകൻ വാലി എന്നീ ദൂരെയുള്ള പ്രദേശങ്ങളിലുള്ളവരും പ്രകമ്പനം അറിഞ്ഞതായി അധികൃതരെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, സംഭവത്തിൽ ആളപായമോ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ കുലുക്കത്തിൽ ജനങ്ങൾ ഭയന്നോടിയെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








