ഓട്ടവ: കാനഡയിൽ അവശേഷിച്ചിരുന്ന ഏക എപ്പിഷെൽഫ് തടാകം പൂർണമായും ഇല്ലാതായതായി പുതിയ പഠനം സ്ഥിരീകരിച്ചു. നുനാവുട്ടിലെ എല്ല്സ്മിയർ ദ്വീപിലുണ്ടായിരുന്ന മിൽൻ ഫിയോർഡ് തടാകമാണ് ആഗോള താപനത്തെ തുടർന്ന് ഇല്ലാതായത്. ക്യുബെക്കിലെ ലാവൽ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ജെറമി ബൊന്നോയുടെ നേതൃത്വത്തിൽ നടത്തിയ പഠന വിവരങ്ങൾ ‘സയന്റിഫിക് റിപ്പോർട്ട്സ്’ എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
ഉപ്പുവെള്ളത്തിനുമുകളിൽ ശുദ്ധജലം പൊങ്ങിക്കിടക്കുന്ന അപൂർവ സ്വഭാവമുള്ള തടാകമായിരുന്നു ഇത്. മിൽൻ ഐസ് ഷെൽഫ് എന്ന കൂറ്റൻ മഞ്ഞുഭിത്തി തടഞ്ഞുനിർത്തിയതിനാലാണ് ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ ശുദ്ധജലം നിലനിന്നിരുന്നത്. എന്നാൽ 2020-ൽ ഈ മഞ്ഞുഭിത്തി തകർന്നതോടെ രണ്ടു മാസത്തിനുള്ളിൽ ശുദ്ധജലം മുഴുവൻ സമുദ്രത്തിലേക്ക് ഒഴുകിപ്പോയി.
Also Read : അമേരിക്കയിൽ നിന്ന് നാടുകടത്തി: ലോറൻസ് ബിഷ്ണോയ് സംഘാംഗം ഡൽഹിയിൽ പിടിയിൽ
തടാകം ഇല്ലാതായതോടെ അതിൽ മാത്രം ജീവിച്ചിരുന്ന അപൂർവ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയും പൂർണമായും നശിച്ചു. ആർട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിയിൽ ഉണ്ടാക്കുന്ന ഗുരുതരമായ ആഘാതമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. നിലവിൽ ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും മാത്രമാണ് ഇത്തരം തടാകങ്ങൾ ഉള്ളത്. ഇവയും ഭാവിയിൽ ഭീഷണിയിലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









