ബീജിംഗ്: ചൈനയിലെ ക്വിംഗ്ഡാവോയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വിദേശ ചരക്ക് കപ്പലിൽ തീപിടിച്ച് 20 പേർ മരിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15-ഓടെ ക്വിംഗ്ഡാവോ ബെയ്ഹായ് ഷിപ്പ്യാർഡിലാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 42 ജീവനക്കാരിൽ 12 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 5 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഉച്ചയോടെ തീ പൂർണമായും അണച്ചതായി മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനും സമഗ്രമായ അന്വേഷണത്തിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു.
Also Read : വ്ലോഡിമിർ സെലൻസ്കി കാൽഗറിയിൽ; പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നിർണായക കൂടിക്കാഴ്ച നാളെ
ലൈബീരിയൻ പതാകയുമായി സർവീസ് നടത്തുന്ന ‘ഓഷ്യൻ മെലഡി’ എന്ന ഡ്രൈ ബൾക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 വർഷം പഴക്കമുള്ള ഈ കപ്പൽ ഓഗസ്റ്റ് 31-നാണ് അറ്റകുറ്റപ്പണികൾക്കായി ക്വിംഗ്ഡാവോയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽനിർമാണ കമ്പനികളിലൊന്നായ ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിംഗ് കോർപ്പറേഷന്റെ (CSSC) കീഴിലാണ് അപകടം നടന്ന ഷിപ്പ്യാർഡ് പ്രവർത്തിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Fire on cargo ship in China: 20 dead, 5 missing.





