ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ മുൻ വിദ്യാർത്ഥിനിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട അധ്യാപകന് ടീച്ചിംഗ് റെഗുലേഷൻ കമ്മീഷണർ അജീവനാന്ത വിലക്ക് ഏർപ്പെടുത്തി.തിയോഡോർ ഡൊണാൾഡ് ഇവാൾഡ് എന്ന അധ്യാപകനാണ് സ്വന്തം കുറ്റം സമ്മതിച്ച് കരാറൊപ്പിട്ടതിനെ തുടർന്ന് ആജീവനാന്ത വിലക്ക് നേരിട്ടത്. വിദ്യാർത്ഥിയുടെ പേരോ പ്രായമോ റിപ്പോർട്ടുകളിൽ വെളിപ്പെടുത്തിയിട്ടില്ല.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
ബിരുദ പഠനം പൂർത്തിയാക്കി അഞ്ച് മാസത്തിന് ശേഷമാണ് അധ്യാപകൻ വിദ്യാർത്ഥിനിയുമായി അടുത്തത്. ഇരുവരും ഒരുമിച്ച് നടത്തിയ രാത്രിയാത്രയ്ക്കിടയിലാണ് ശാരീരിക ബന്ധം ഉണ്ടാകുന്നത്. തുടർന്ന് ആറു മാസത്തോളം ഈ ബന്ധം തുടരുകയും പിന്നീട് ഇവാൾഡ് തന്നെ ഇത് അവസാനിപ്പിച്ച് കുട്ടിക്ക് അധ്യാപകനുമായി ബന്ധപ്പെടാനുള്ള വഴികൾ ബ്ലോക്ക് ചെയ്യുകയായിരുന്നു.
2008-ൽ അധ്യാപന സർട്ടിഫിക്കറ്റ് നേടിയ ഇവാൾഡിനെതിരെ 2025 മാർച്ച് മാസത്തിലാണ് സ്കൂൾ അധികൃതർ പരാതി നൽകുന്നത്. അധ്യാപകൻ എന്ന നിലയിലുള്ള സ്വാധീനവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തു എന്നതും വിദ്യാർത്ഥിയുടെ വൈകാരിക സുരക്ഷിതത്വത്തിന് ആഘാതമുണ്ടാക്കി എന്നതും കണക്കിലെടുത്താണ് കമ്മീഷണർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ബ്രിട്ടീഷ് കൊളംബിയയിൽ ഇനി ഒരിക്കലും അധ്യാപക ജോലിക്ക് അപേക്ഷിക്കാൻ ഇയാൾക്ക് സാധിക്കില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








