ഓട്ടവ: യു.എസുമായുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ, അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി കാനഡ.ട്രംപ് ഭരണകൂടം ചുമത്തിയ കടുത്ത നികുതികൾക്ക് മറുപടിയായി കാനഡ പ്രഖ്യാപിച്ച തിരിച്ചടി താരിഫുകൾ നിലവിൽ വന്നു. എന്നാൽ, ഈ സാമ്പത്തിക മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കുന്നത് പെട്ടെന്ന് എളുപ്പമാകില്ലെന്നും അതിന് വലിയ വില നൽകേണ്ടി വരുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാർണി വ്യക്തമാക്കി. ഭാവിയിൽ ഒരു രാജ്യത്തിനും കാനഡയെ ബന്ദിയാക്കാൻ കഴിയാത്തവിധം സ്വയംപര്യാപ്തതയും കരുത്തും നേടുകയാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ഇതിലേക്കുള്ള വഴി കഠിനമായിരിക്കുമെന്നും കാർണി പറഞ്ഞു.
കഴിഞ്ഞ മാസമാണ് കാനഡയിൽ നിന്നുള്ള തേൻ, ഹോക്കി സ്റ്റിക്കുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50 ശതമാനം വരെ അധിക നികുതി പ്രഖ്യാപിച്ചത്. കനേഡിയൻ തൊഴിലാളികളെയും വിവിധ മേഖലകളെയും തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു യു.എസിന്റെ ഈ നടപടി.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
വ്യാപാര യുദ്ധം വഷളാക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സ്വന്തം രാജ്യത്തെ തൊഴിലാളികളുടെയും വ്യാപാരികളുടെയും താൽപ്പര്യം സംരക്ഷിക്കാൻ തിരിച്ചടിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാർണി കൂട്ടിപ്പേർത്തു. അതോടൊപ്പം കാനഡയും യു.എസും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








