Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

കാനഡയുടെ ‘യൂണിയൻ ടൗൺ’: മത്സ്യത്തൊഴിലാളികൾക്കായി ഒരു ഗ്രാമം തന്നെ തീർത്ത ചരിത്രം ഇങ്ങനെ !

Canada Varthakal by Canada Varthakal
September 7, 2026
in Newfoundland and Labrador
Reading Time: 1 min read
Port Union Newfoundland historic fishing village

Port Union – Canada

സെന്റ് ജോൺ : കാനഡയിലെ തൊഴിലാളി യൂണിയൻ ചരിത്രത്തിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടി സ്വന്തമായി ഒരു പട്ടണം തന്നെ നിർമിച്ച മാതൃകാപരമായ മുന്നേറ്റത്തിന്റെ കഥയാണിത്. കാനഡയിലെ റോയൽ കാനഡയുടെ ചരിത്രത്തിൽ തൊഴിലാളികൾ സ്വന്തമായി നിർമിച്ച ഒരേയൊരു പട്ടമെന്ന പ്രത്യേകതയാണ് ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലെ ‘പോർട്ട് യൂണിയൻ’ എന്ന ഗ്രാമത്തിനുള്ളത്. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന വ്യാപാരി വർഗത്തിന്റെ രീതികൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1916-ലാണ് ഫിഷർമാൻസ് പ്രൊട്ടക്ടീവ് യൂണിയൻ (എഫ്.പി.യു) ഈ തീരപ്രദേശം സ്ഥാപിച്ചത്.

യൂണിയൻ നേതാവും സംഘാടകനുമായ വില്യം എഫ്. കോക്കറുടെ ആശയമായിരുന്നു ഈ പട്ടണത്തിന്റെ പിറവിക്ക് പിന്നിൽ. തന്റെ പതിമൂന്നാമത്തെ വയസ്സിൽ തന്നെ തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെ പ്രതികരിച്ച വ്യക്തിയാണ് അദ്ദേഹം. ഗ്രാമീണ മത്സ്യത്തൊഴിലാളികൾ വ്യാപാരികളുടെ ചൂഷണത്തിന് ഇരയായി നിരന്തരമായ കടക്കെണിയിൽ പെട്ടുജീവിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. കടലിൽനിന്ന് പിടിക്കുന്ന മീനിന് അർഹമായ വില നൽകാതെയും നിത്യപയോഗ സാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കിയും വ്യാപാരികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ‘ട്രക്ക് സിസ്റ്റം’ രീതിയായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്.

ADVERTISEMENT

ഈ ചൂഷണത്തിന് എതിരായി മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി 1908-ൽ കോക്കർ ‘ഫിഷർമാൻസ് പ്രൊട്ടക്ടീവ് യൂണിയൻ’ (എഫ്.പി.യു) രൂപീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുക, വിദ്യാഭ്യാസം ഉറപ്പാക്കുക, അന്തസ്സുള്ള ജീവിതം നൽകുക എന്നിവയായിരുന്നു യൂണിയന്റെ ലക്ഷ്യങ്ങൾ. വിദേശ വിപണിയിലെ മത്സ്യവില കൃത്യമായി മനസ്സിലാക്കാൻ ‘ഫിഷർമാൻസ് അഡ്വക്കേറ്റ്’ എന്ന പേരിൽ യൂണിയൻ സ്വന്തമായി പത്രവും ആരംഭിച്ചു. സ്വന്തമായി ട്രേഡിങ് കമ്പനി തുടങ്ങി മത്സ്യങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യാനും വായ്പയ്ക്ക് പകരം തൊഴിലാളികൾക്ക് നേരിട്ട് പണം നൽകാനും ഇതിലൂടെ സാധിച്ചു.

യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 1915-ൽ ട്രിനിറ്റി ബേയുടെ തീരത്ത് 80 ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങിയ കോക്കർ, 1916 മെയ് മാസത്തിൽ അവിടെ പുതിയ പട്ടണത്തിന്റെ നിർമാണത്തിന് തുടക്കമിട്ടു. സാൾട്ട് ഫിഷ് പ്ലാന്റ്, ജനറൽ സ്റ്റോർ, പ്രസ്സ്, ഷിപ്പ് യാർഡ് എന്നിവയ്ക്ക് പുറമെ തൊഴിലാളികൾക്കായി ചുവന്ന ഡ്യൂപ്ലക്സ് വീടുകളും ഇവിടെ നിർമിച്ചു. 1926 ആയപ്പോഴേക്കും സ്വന്തമായി ഹോട്ടലും ബേക്കറിയും സിനിമ തിയേറ്ററും വൈദ്യുത നിലയവുമുള്ള വികസിത പട്ടണമായി പോർട്ട് യൂണിയൻ മാറി. സാധാരണ ഔട്ട്പോർട്ട് ഗ്രാമങ്ങളിൽ ലഭ്യമല്ലാതിരുന്ന ഇൻഡോർ പ്ലംബിങ്ങും വൈദ്യുതിയും ഇവിടെ നടപ്പിലാക്കിയിരുന്നു.

1992-ലെ കോഡ് മത്സ്യബന്ധന നിരോധനം ബാധിക്കുന്നതുവരെ പോർട്ട് യൂണിയൻ സാമ്പത്തികമായി മികച്ച നിലയിലായിരുന്നു. മത്സ്യബന്ധനത്തിലെ പ്രതിസന്ധിയെ തുടർന്ന് അന്ന് ഇവിടുത്തെ പ്ലാന്റ് പൂട്ടുകയും ജനസംഖ്യ കുറയുകയും ചെയ്തുവെങ്കിലും ഈ ചരിത്രപ്രധാനമായ സ്ഥലം പിന്നീട് ഒരു നാഷണൽ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റായി പ്രഖ്യാപിക്കപ്പെട്ടു. കടക്കെണിയുടെ ഭാരത്തിൽനിന്ന് തൊഴിലാളികളെ മോചിപ്പിച്ച എഫ്.പി.യുവിന്റെയും പോർട്ട് യൂണിയന്റെയും ചരിത്രം, സ്വന്തം അധ്വാനത്തിന്റെ ഫലം അനുഭവിച്ചറിയാൻ മനുഷ്യർ നടത്തുന്ന പോരാട്ടങ്ങളുടെ ഉജ്ജ്വല മാതൃകയായി ഇപ്പോഴും നിലനിൽക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026
Newfoundland and Labrador residents helping people during a crisisand auto loan rates
Newfoundland and Labrador

സെപ്റ്റംബർ 11 മുതൽ നിരവധി പ്രതിസന്ധികൾ; ആപത്തിൽ കൈത്താങ്ങായി N.L. നിവാസികൾ

by Canada Varthakal
September 6, 2026
Labrador wildfire near Port Hope Simpson
Newfoundland and Labrador

ലാബ്രഡോറിലെ കാട്ടുതീ നിയന്ത്രിക്കാൻ തീവ്രശ്രമം തുടരുന്നു; പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.