ടൊറന്റോ: വേനൽക്കാലത്തിന് വിടപറയാൻ നീണ്ട വാരാന്ത്യ അവധി ആഘോഷിക്കാൻ ടൊറന്റോയിൽ നിന്ന് വടക്കൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ വൻ ഒഴുക്ക്. വെള്ളിഴാഴ്ച രാവിലെ മുതൽ ഹൈവേ 400-ൽ വലിയ ട്രാഫിക് അനുഭവപ്പെട്ടെങ്കിലും, പ്രതീക്ഷിച്ചത്ര ഗതാഗതക്കുരുക്കില്ലാതെ യാത്ര സുഗമമായി മുന്നോട്ട് പോയത് യാത്രക്കാർക്ക് ആശ്വാസമായി.
ഇന്ധനവില വർധനവ് വകവെക്കാതെ ലക്ഷക്കണക്കിന് ആളുകളാണ് സിംകോ കൗണ്ടി, മുസ്കോക്ക മേഖലകളിലെ ബീച്ചുകളിലേക്കും കോട്ടേജുകളിലേക്കും ഒഴുകിയെത്തുന്നത്. തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ, വേഗത പരിധി പാലിച്ച് എല്ലാവരും സുരക്ഷിതമായി വണ്ടി ഓടിക്കണമെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) സർജന്റ് കെറി സ്മിറ്റ് മുന്നറിയിപ്പ് നൽകി. പതിയെ പോകുന്ന വാഹനങ്ങൾ വലത് ലൈനിലേക്ക് മാറി പുറകിലുള്ള വാഹനങ്ങൾക്ക് വഴി കൊടുക്കണമെന്നും അദ്ദേഹം പറയുന്നു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
അവധിക്കാലവും അതിനൊപ്പം നല്ല കാലാവസ്ഥയും ആയതിനാൽ പ്രാദേശിക വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രശസ്തമായ വസാഗ ബീച്ച് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണ്. ക്യുബെക്കിൽ നിന്ന് വരെ ആളുകൾ ഇവിടേക്ക് എത്തുന്നതായി പ്രാദേശിക കച്ചവടക്കാർ പറയുന്നു. ചുരുക്കത്തിൽ, വേനൽക്കാലത്തെ അവസാനത്തെ ഈ വലിയ അവധി ആഘോഷമാക്കാൻ വടക്കൻ ഒന്റാറിയോ പൂർണ്ണമായും ഒരുങ്ങിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









