Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വാടകക്കാരെ ഒഴിപ്പിക്കാൻ കള്ളക്കളി; ബിസിയിൽ ഭൂവുടമയ്ക്ക് 34 ലക്ഷം രൂപ പിഴ!

Canada Varthakal by Canada Varthakal
August 29, 2026
in British Columbia
Reading Time: 1 min read
BC wrongful eviction

British Columbia court ordered a landlord to pay over $41,000 for a wrongful tenant eviction.

വാങ്കൂവർ: വീട് നവീകരിക്കാനെന്ന പേരിൽ മലയാളികൾ അടക്കമുള്ള ആളുകൾ ഏറെയുള്ള ബ്രിട്ടീഷ് കൊളംബിയയിൽ വാടകക്കാരെ വ്യാജമായി ഒഴിപ്പിച്ച ഭൂവുടമയ്ക്ക് വൻ തിരിച്ചടി. മുൻ വാടകക്കാർക്ക് 41,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 34 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ബി.സി സുപ്രീം കോടതി ഉത്തരവിട്ടു.

WhatsApp Image 2026 08 03 at 2.33.05 AM 7

റെസിഡൻഷ്യൽ ടെനൻസി ബ്രാഞ്ച് (RTB) നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭൂവുടമ മസൂദ് അസ്ലം നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജൂലിയൻ കെ. ലാംബ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ADVERTISEMENT

2012 മുതലാണ് റിചാർഡ് മോർണോയും കുടുംബവും മസൂദ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. മൂന്ന് ഭാഗങ്ങളായി തിരിച്ച ഈ വീട്ടിലായിരുന്നു ഇവരുടെ മകൾ നികിതയും താമസിച്ചിരുന്നത്. എന്നാൽ 2024 മാർച്ച് 2-ന് ഭൂവുടമ ഇവർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു നോട്ടീസ് നൽകി.

കുട്ടികളുടെ ആവശ്യങ്ങൾക്കും വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾക്കുമായി ജൂൺ 30-നകം ഒഴിയണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് മെയ് 1-ന് കുടുംബം ഒഴിഞ്ഞുകൊടുത്തു. പക്ഷേ, ഒഴിഞ്ഞതിന് ശേഷം ഭൂവുടമ പറഞ്ഞ നവീകരണ ജോലികളോ മറ്റ് കാര്യങ്ങളോ അവിടെ നടന്നിരുന്നില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭരണകൂടത്തിന്റെ വാടക തർക്ക പരിഹാര വിഭാഗമായ RTB-യെ സമീപിക്കുകയായിരുന്നു.

ഒരു വർഷത്തെ വാടകയ്ക്ക് തുല്യമായ തുകയും കോടതിച്ചെലവും ചേർത്ത് 41,380 ഡോളർ കുടുംബത്തിന് നൽകാൻ RTB ആദ്യം ഉത്തരവിട്ടു. ഇതിനെതിരെ ഭൂവുടമ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു മാസത്തെ നോട്ടീസ് നൽകി ആരെയും പെട്ടെന്ന് ഇറക്കിവിടാൻ ആകില്ല. ഔദ്യോഗിക ഫോമിലല്ല നോട്ടീസ് നൽകിയതെങ്കിലും വാടക നിയമങ്ങൾ (RTA) അതേപടി പാലിക്കാൻ ഭൂവുടമ ബാധ്യസ്ഥനാണ്. കെട്ടിടത്തെക്കുറിച്ചും ഒഴിപ്പിച്ചതിനെക്കുറിച്ചും വാടകക്കാരുടെ വാദങ്ങളാണ് ശരിയെന്ന് കോടതി കണ്ടെത്തി.

വീടിന് വാടകക്കാർ കേടുപാടുകൾ വരുത്തിയെന്ന മറ്റൊരു കേസിൽ 112 ഡോളർ വാടകക്കാർ ഭൂവുടമയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് വാതിലുകൾ നശിച്ചതിൽ മൂന്നെണ്ണത്തിന്റെ തുക തങ്ങൾ തരാമെന്ന് വാടകക്കാർ നേരത്തെ സമ്മതിച്ചിരുന്നു. ഇത് മുൻ ഉത്തരവിൽ പരിഗണിക്കാതിരുന്നത് കോടതി തിരുത്തുകയായിരുന്നു.

Also Read: പോസ്റ്റൽ സർവീസിൽ കത്ത് നഷ്ടപ്പെട്ടു; സസ്കാച്വാനിൽ ഇൻഷുറൻസ് കമ്പനിയെ ‘പൂട്ടി’ യുവാവ്

എങ്കിലും പ്രധാന കേസിൽ ഭൂവുടമയുടെ വാദങ്ങളെല്ലാം തള്ളിയ കോടതി, വാടകക്കാരുടെ കേസ് ചെലവുകൾ കൂടി ഭൂവുടമ തന്നെ വഹിക്കണമെന്ന് നിർദ്ദേശിച്ചു.
പ്രവാസികൾക്ക്, പ്രത്യേകിച്ച് വാടകയ്ക്ക് താമസിക്കുന്നവർക്കും വീട് വാടകയ്ക്ക് നൽകുന്നവർക്കും വ്യക്തമായ മുന്നറിയിപ്പാണ് ഈ വിധി നൽകുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Underhanded tactics to evict tenants; landlord fined ₹34 lakh by BC!
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026
Dhaval Shah and Megha Shah
British Columbia

Nepal Flood നേപ്പാൾ പ്രളയം; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ബി.സിയിലെ ദമ്പതികളെ കാണാതായി

by Canada Varthakal
August 28, 2026
flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.