ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (BC PNP) 2025-ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ‘ഇയർ ഇൻ റിവ്യൂ’വും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ അടങ്ങുന്നതാണ് ഈ പുതിയ റിപ്പോർട്ട്.
അനുവദിച്ച നോമിനേഷനുകളുടെ ആകെ എണ്ണം, അപേക്ഷകരുടെ തൊഴിൽ മേഖലകൾ, ശമ്പള വിവരം, അപേക്ഷകരുടെ മാതൃരാജ്യങ്ങൾ, ബ്രിട്ടീഷ് കൊളംബിയയിലെ വിവിധ പ്രദേശങ്ങളിലുള്ള നോമിനികളുടെ വിതരണം എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കൂടാതെ, പ്രവിശ്യാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള തന്ത്രപ്രധാനമായ മുൻഗണനകളും (Strategic priorities), പദ്ധതിയുടെ പ്രവർത്തന ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും (Performance measures) റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022-ൽ ആദ്യമായി അവതരിപ്പിച്ച ‘ഇയർ ഇൻ റിവ്യൂ’ എന്ന പ്രത്യേക വിഭാഗം ഈ വർഷത്തെ റിപ്പോർട്ടിലും തുടരുന്നുണ്ട്. 2025-ൽ ബിസി പിഎൻപി കൈവരിച്ച പ്രധാന നേട്ടങ്ങൾ, പ്രത്യേകിച്ച് മുൻഗണനാ മേഖലകളിൽ ഉണ്ടാക്കിയ മുന്നേറ്റങ്ങൾ എന്നിവയുടെ വ്യക്തമായ അവലോകനം ഈ റിപ്പോർട്ട് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





