ഷാർജ: ഷാർജയിൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി ദമ്പതികളുടെ ഏഴ് വയസ്സുള്ള മകൾ മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഷാർജ അൽ നബ്ബയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഷാർജയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സഫ.
സംഭവസമയത്ത് കുട്ടിയുടെ അമ്മ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Also Read: മോഹങ്ങൾ പാതി വഴിയിൽ പൊലിഞ്ഞു: കനേഡിയൻ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പഞ്ചാബി യുവാക്കൾ തിരികെ നാട്ടിലേക്ക്
കഴിഞ്ഞ എട്ടു വർഷമായി ഷാർജയിൽ താമസിച്ചുവരുന്ന കുടുംബം വേനലവധിക്കുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Seven-year-old girl dies tragically after falling from a building while playing in Sharjah.





