ഓട്ടവ: ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് യാത്ര തിരിക്കുന്നവർ കൈവശമുള്ള സ്വർണാഭരണങ്ങളുടെയും സ്വർണ നാണയങ്ങളുടെയും കാര്യത്തിൽ കനേഡിയൻ കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ഗോൾഡ് ബാറുകൾ എന്നിവ കൈവശമുണ്ടെങ്കിൽ കാനഡയിലെത്തുമ്പോൾ വിമാനത്താവളത്തിലെ കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കസ്റ്റംസ് വിഭാഗത്തിൽ നിർബന്ധമായും അറിയിക്കണം (CBSA Declaration). സ്വകാര്യ ആവശ്യങ്ങൾക്കോ സമ്മാന നൽകാനോ കൊണ്ടുവരുന്ന സ്വർണമാണെങ്കിൽ പോലും ഈ വിവരങ്ങൾ മറച്ചുവെക്കാൻ പാടില്ല.
കൈവശമുള്ള സ്വർണത്തിന്റെ വിവരങ്ങൾ കൃത്യമായി പ്രഖ്യാപിക്കാതെ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് പൂർണ്ണമായും പിടിച്ചെടുക്കുകയും വലിയ തുക പിഴയായി ഈടാക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ കൈവശമുള്ള മുഴുവൻ സ്വർണത്തിന്റെയും വിവരങ്ങൾ കൃത്യമായി കസ്റ്റംസ് ഫോമിൽ വ്യക്തമാക്കേണ്ടതുണ്ട്.
യാത്രക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ ആകെ മൂല്യം 10,000 കനേഡിയൻ ഡോളറോ (CAD) അതിൽ കൂടുതലോ ആണെങ്കിൽ അത് നിർബന്ധമായും ബോർഡർ സർവീസസ് ഏജൻസിയെ അറിയിക്കണം. വ്യക്തിഗത ഉപയോഗത്തിനായുള്ള അനുവദനീയമായ പരിധിക്ക് മുകളിലുള്ള സ്വർണത്തിന് കാനഡയിലെ മൂല്യമനുസരിച്ച് നിശ്ചിത കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടിയും (GST) അടയ്ക്കേണ്ടി വന്നേക്കാം.
Also Read: കാനഡയിലെ റീട്ടെയിൽ മേഖലയിൽ ഉണർവ്; ജൂണിൽ വിപണി പിടിച്ചത് 74.3 ബില്യൺ ഡോളർ
അതേസമയം, ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്ന സ്വർണം പിന്നീട് തിരികെ ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ യാത്രക്കാർ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കണം. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ കസ്റ്റംസ് വിഭാഗത്തിൽ നിന്ന് എക്സ്പോർട്ട് സർട്ടിഫിക്കറ്റ് (Export Certificate) വാങ്ങുന്നത് പിന്നീട് കാനഡയിൽ നിന്ന് തിരികെ വരുമ്പോൾ ഇന്ത്യയിൽ വീണ്ടും നികുതി നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ സഹായിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





