എഡ്മിന്റൻ: ആൽബർട്ടയിൽ ഹെൽത്ത് കാർഡുകൾക്ക് ഇനി മുതൽ Expiry date നിർബന്ധമാക്കുന്നു. പഴയ പേപ്പർ കാർഡുകൾക്ക് പകരം പുതിയ പ്ലാസ്റ്റിക് കാർഡുകളാണ് സർക്കാർ ഇപ്പോൾ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ് വിവരങ്ങൾ, പൗരത്വ രേഖ എന്നിവയെല്ലാം ഒരൊറ്റ കാർഡിൽ തന്നെ ഉൾപ്പെടുത്തിയ ഈ പുതിയ ‘3-ഇൻ-1’ സംവിധാനം വിതരണം ചെയ്തു തുടങ്ങി.
കാർഡ് കാലഹരണപ്പെട്ടാലും അടിയന്തര ചികിത്സ ലഭ്യമാകും
ഹെൽത്ത് കാർഡ് കാലഹരണപ്പെട്ടാലും രോഗികൾക്ക് അടിയന്തര ചികിത്സ നിഷേധിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എന്നാൽ അടിയന്തരമല്ലാത്ത സേവനങ്ങൾക്ക് കാർഡ് പുതുക്കിയിട്ടില്ലെങ്കിൽ സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ടി വന്നേക്കാം. കാർഡ് പുതുക്കാതിരുന്നാൽ കവറേജ് പുനഃസ്ഥാപിക്കാൻ ഒരു വർഷം വരെ സമയം ലഭിക്കും. അഞ്ച് വർഷത്തിലൊരിക്കൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനൊപ്പം ഹെൽത്ത് കാർഡും പുതുക്കാവുന്നതാണ്.
Also Read : ഹ്യൂമനോയിഡ് റോബോട്ടുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ചൈനീസ് കമ്പനി; പുതിയ സാങ്കേതികവിദ്യ ഉടൻ
ആരോഗ്യ മേഖലയിലെ തട്ടിപ്പുകൾ തടയാൻ നടപടി
വ്യാജ ഹെൽത്ത് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. പ്രവിശ്യയിൽ യഥാർത്ഥ ജനസംഖ്യയേക്കാൾ അഞ്ച് ലക്ഷത്തോളം അധിക ഹെൽത്ത് കാർഡുകൾ നിലവിലുണ്ടെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. അതേസമയം, കാലാവധി ഏർപ്പെടുത്തുന്നത് പ്രായമായവർക്ക് ചികിത്സ ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കുമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Alberta health cards to have an expiry date; here are the new changes.





