Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Ontario Rent Rules ഒൻ്റാരിയോയിലാണോ താമസം, പുതിയ വാടക നിയമങ്ങൾ വരുന്നു:അറിയേണ്ട പ്രധാന മാറ്റങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 19, 2026
in Canada
Reading Time: 1 min read
New Ontario Rent Rules

New Ontario Rent Rules

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ സെപ്റ്റംബർ 21 മുതൽ വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ബാധകമാകുന്ന പ്രധാന നിയമഭേദഗതികൾ പ്രാബല്യത്തിൽ വരുന്നു. ‘ബിൽ 60’ (Fighting Delays, Building Faster Act, 2025) നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ വരുന്നത്. ലാൻഡ്‌ലോർഡ് ആൻഡ് ടെനൻ്റ് ബോർഡ് (LTB) പുറപ്പെടുവിച്ച പുതിയ ഭേദഗതികൾ പ്രകാരം, വാടക കുടിശ്ശിക വരുത്തുന്നവർക്ക് വീട്ടുടമസ്ഥർ നൽകുന്ന N4 നോട്ടീസിൻ്റെ കാലാവധി 14 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. എന്നാൽ L1 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപോ 7 ദിവസത്തിനുള്ളിലോ കുടിശ്ശിക തുക പൂർണ്ണമായി അടച്ചുതീർത്താൽ ഈ നോട്ടീസ് റദ്ദാക്കപ്പെടും.

WhatsApp Image 2026 08 03 at 2.31.52 AM 1

കൂടാതെ, തുടർച്ചയായി വാടക നൽകാൻ വൈകുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. 6 മാസത്തിനിടെ 3 തവണയിൽ കൂടുതൽ, വാടക നൽകേണ്ട തീയതി കഴിഞ്ഞ് 7 ദിവസത്തിലധികം വൈകിയാൽ N8 ഒഴിപ്പിക്കൽ നോട്ടീസ് നൽകാൻ ഉടമസ്ഥർക്ക് സാധിക്കും. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട LTB ഹിയറിംഗിൽ വീടിൻ്റെ അറ്റകുറ്റപ്പണിയില്ലായ്മയോ മറ്റ് പരാതികളോ ഉന്നയിക്കണമെങ്കിൽ, വാടകക്കാർ കേസിന് ആസ്പദമായ കുടിശ്ശികയുടെ 50% തുക ഹിയറിംഗിന് കുറഞ്ഞത് 7 ദിവസം മുൻപെങ്കിലും കെട്ടിവെക്കേണ്ടതുണ്ട്.

ADVERTISEMENT

സ്വന്തം ആവശ്യത്തിനായി വീട് ഒഴിയാൻ ആവശ്യപ്പെടുന്ന N12 നോട്ടീസുകളിൽ, വീട്ടുടമസ്ഥൻ 120 ദിവസത്തെ മുൻകൂർ സമയപരിധി നൽകുകയാണെങ്കിൽ ഒരു മാസത്തെ വാടക നഷ്ടപരിഹാരമായി നൽകേണ്ടതില്ല. എന്നാൽ ഈ രീതിയിൽ ഒഴിപ്പിച്ചെടുക്കുന്ന വീടുകളിൽ, പറയുന്ന വ്യക്തി വാടകക്കാരൻ ഒഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ താമസം തുടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഇത് തെറ്റായ ഒഴിപ്പിക്കലായി കണക്കാക്കുകയും, വീട്ടുടമസ്ഥന് $50,000 വരെ അഡ്മിനിസ്ട്രേറ്റീവ് പിഴയും മുൻ വാടകക്കാരന് 12 മാസത്തെ വാടക വരെ നഷ്ടപരിഹാരവും ഒടുക്കേണ്ടി വരും.

READ MORE: നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ

അറ്റകുറ്റപ്പണികൾക്കായി വീട് ഒഴിപ്പിക്കുന്ന N13 നോട്ടീസുകളിൽ, പണികളുടെ പുരോഗതിയും പൂർത്തിയാകുന്ന തീയതിയും ഉടമസ്ഥർ വാടകക്കാരനെ രേഖാമൂലം അറിയിക്കുകയും, പണി പൂർത്തിയായ ശേഷം വീണ്ടും വാടകയ്ക്ക് കയറാൻ 60 ദിവസത്തെ സമയം നൽകുകയും വേണം.

നേരത്തെ ജൂലൈ 1, 2026 മുതൽ LTB ഉത്തരവുകൾ അവലോകനം ചെയ്യാനുള്ള സമയപരിധി 15 ദിവസമായി കുറയ്ക്കുകയും, വാടക നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കുള്ള പരമാവധി പിഴ $100,000 ആയും സ്ഥാപനങ്ങൾക്കുള്ള പിഴ $500,000 ആയും ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം വാടക വർദ്ധനവിൻ്റെ പരിധി (2.1%), 24 മണിക്കൂർ മുൻകൂർ നോട്ടീസ് നിയമം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളിൽ മാറ്റങ്ങളൊന്നുമില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada newsOntario
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.