Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Internships for Indian students; കനേഡിയൻ സർവകലാശാലകളിൽ ഇന്റേൺഷിപ്പ്: ഇന്ത്യയിൽനിന്ന് 300 വിദ്യാർഥികൾ‌ക്ക് അവസരം

Canada Varthakal by Canada Varthakal
August 19, 2026
in Canada, Immigration
Reading Time: 1 min read
Internships at Canadian Universities

Internships at Canadian Universities

ഒന്റാരിയോ; പഠനത്തോടൊപ്പം അന്വേഷണാത്മകതയിലും അഭിരുചിയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് കനേഡിയൻ സർവകലാശാലകളിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കാനഡയിലെ വിവിധ സർവകലാശാലകളിലും അക്കാദമിക് സ്ഥാപനങ്ങളിലും 12 ആഴ്ചത്തെ ഗവേഷണ ഇന്റേൺഷിപ്പിനാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം. എഐസിടിഇയും കാനഡയിലെ ഗവേഷണ സ്ഥാപനമായ മിടാക്സും ചേർന്ന് നടത്തുന്ന Globalink Research Internship (GRI) 2027 പദ്ധതിയിലൂടെയാണ് അവസരം.

16781b6e de56 4882 9b71 190812a1a7bd

2027 മുതൽ മൂന്ന് വർഷത്തേക്ക് പ്രതിവർഷം 300 ഇന്ത്യൻ വിദ്യാർഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാനഡയിലെ സർവകലാശാലകളിൽ 12 ആഴ്ച ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ പ്രധാന ചെലവുകൾക്കുള്ള സാമ്പത്തിക സഹായവും പദ്ധതിയിലൂടെ ലഭിക്കും.

ADVERTISEMENT

2027 മേയ് മുതൽ ഒക്ടോബർ വരെയാണ് ഇന്റേൺഷിപ്പ് നടക്കുക. അപേക്ഷകൾ ഓഗസ്റ്റ് 5ന് ആരംഭിച്ചു. https://www.mitacs.ca/our-programs/globalink-research-internship-students/ എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. അപേക്ഷകർ കുറഞ്ഞത് 18 വയസുള്ളവരും അംഗീകൃത കോളജിൽ ഫുൾടൈം ബിരുദമോ ഇന്റഗ്രേറ്റഡ് ബിരുദ-മാസ്റ്റേഴ്സ് പ്രോഗ്രാമിലോ പഠിക്കുന്നവരുമായിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയവരോ നിലവിൽ രണ്ടാം വർഷം പഠിക്കുന്നവരോ ആയിരിക്കണം.

READ MORE ; ഖലിസ്ഥാൻ പ്രവർത്തനം; സിഖ് പ്രവർത്തകർക്ക് ജീവന് ഭീഷണി, മുന്നറിയിപ്പുമായി പൊലീസ്

എൻജിനീയറിങ്, ടെക്‌നോളജി വിഷയങ്ങളിൽ എഐസിടിഇ അംഗീകൃത കോളജുകളിൽ യുജി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമിൽ പഠിക്കുന്നവരാകണം. പ്രോഗ്രാമിന്റെ 2 വർഷം പൂർത്തിയാക്കിയവരോ നിലവിൽ രണ്ടാം വർഷം പഠിക്കുന്നവരോ ആകണം. കുറഞ്ഞത് 70% ക്യുമുലേറ്റീവ് ഗ്രേഡ് വേണം. അംഗീകൃത കോളജുകളുടെ പട്ടിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഇംഗ്ലിഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടാകണം. 2028 ജനുവരി വരെയെങ്കിലും കാലാവധി ഉള്ള പാസ്‌പോർട്ട് ഉണ്ടാകണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോർമാറ്റിൽ ഒരു പ്രഫസറുടെ റഫറൽ കത്ത് വേണം. ബയോഡേറ്റ, അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകൾ തുടങ്ങിയവയും അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Canada Internshipscanada malayalam newscanada newsindian students
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026
Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്
Canada

Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.