ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള എക്സ്പ്രസ് എൻട്രിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്ത്. പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഏറ്റവും പുതിയ ഡ്രോയിൽ ആകെ 442 ഐടിഎകളാണ് നൽകിയത്. ഈ റൗണ്ടിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 760 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണമായിരുന്നു. കൂടാതെ 2026 ഓഗസ്റ്റ് 7 UTC സമയം വൈകുന്നേരം 6:01-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഡ്രോയിലേക്ക് പരിഗണിച്ചത്.
ഇതോടുകൂടി 2026-ൽ ഐആർസിസി നടത്തുന്ന എക്സ്പ്രസ് എൻട്രി തിരഞ്ഞെടുപ്പ് റൗണ്ടുകളുടെ ആകെ എണ്ണം 47 ആയി ഉയർന്നു. ഈ വർഷം നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ പ്രൊവിൻഷ്യൽ നോമിനികൾക്കും രാജ്യത്ത് മുൻപ് പ്രവൃത്തിപരിചയമുള്ളവർക്കും വലിയ മുൻഗണനയാണ് നൽകുന്നത്. 2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി നടന്ന ഡ്രോകളിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 16 തവണയും കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വഴി 13 തവണയും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി 9 തവണയും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ഈ വർഷം മൊത്തത്തിൽ 1,13,865 ഐടിഎകളാണ് ഐആർസിസി വിതരണം ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ ഇൻവിറ്റേഷൻ ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിനും (48,250), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കുമാണ് (45,500). ഇതിനു പുറമെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 7,399 പേർക്കും ആരോഗ്യ സംരക്ഷണ-സാമൂഹിക സേവന മേഖലയിലുള്ള 8,000 പേർക്കും സ്ഥിരതാമസത്തിനുള്ള അപേക്ഷാ ക്ഷണങ്ങൾ ലഭിച്ചു. ഹെൽത്ത് കെയർ, ട്രേഡ്സ്, ട്രാന്‍സ്പോർട്ട്, സൈനിക വിഭാഗങ്ങൾ, മുതിർന്ന മാനേജർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്കും IRCC മുൻഗണന നൽകി വരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





