ഒന്റാരിയോ; കാനഡയിൽ രാത്രികാലത്ത് കുട്ടികളും യുവാക്കളും മാനസിക പിന്തുണ തേടുന്നത് കുത്തനെ വർധിച്ചതായി കിഡ്സ് ഹെൽപ്പ് ഫോൺ (KHP). രാത്രി 8 മുതൽ രാവിലെ 8 വരെ ലഭിക്കുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ എണ്ണം പകൽ സമയത്തേക്കാൾ 183 ശതമാനം കൂടുതലാണെന്ന് സംഘടന അറിയിച്ചു. കിഡ്സ് ഹെൽപ്പ് ഫോൺ സി.ഇ.ഒ റെബേക്ക ഷീൽഡ്സ് പറയുന്നതനുസരിച്ച്, 2025നെ അപേക്ഷിച്ച് രാത്രികാല ടെക്സ്റ്റ് സന്ദേശങ്ങളിൽ 24 ശതമാനം വർധനയുണ്ടായി. കാലാവസ്ഥാ പ്രതിസന്ധി, അന്താരാഷ്ട്ര സംഘർഷങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പണപ്പെരുപ്പം എന്നിവ കുട്ടികളിലും യുവാക്കളിലും സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്. കുടുംബം, സൗഹൃദം, ബന്ധങ്ങൾ, ജോലി തുടങ്ങിയ സാധാരണ പ്രശ്നങ്ങളും പലരെയും ബാധിക്കുന്നുണ്ട്.
വിഷാദം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാ ചിന്തകൾ എന്നിവ വർധിക്കുന്നതും സംഘടനയ്ക്ക് ആശങ്കയുണ്ടാക്കുന്നു. സഹായം തേടുന്നവരിൽ 78 ശതമാനം പേരും മുമ്പ് മറ്റാരോടും പറയാത്ത കാര്യങ്ങൾ കിഡ്സ് ഹെൽപ്പ് ഫോണുമായി പങ്കുവെക്കുന്നതായി ഷീൽഡ്സ് പറഞ്ഞു. അജ്ഞാതമായി സേവനം ഉപയോഗിക്കാനാകുന്നതിനാൽ വിളിക്കുന്നവരുടെ പ്രായം സ്ഥിരീകരിക്കാൻ സാധിക്കില്ലെങ്കിലും സഹായം തേടുന്ന എല്ലാവർക്കും പിന്തുണ നൽകുന്നതാണ് സംഘടനയുടെ നയം.
1,500ലധികം ക്രൈസിസ് വോളന്റിയർമാരും ജീവനക്കാരും സേവനത്തിനൊപ്പമുണ്ട്. എന്നാൽ രാത്രികാല ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തുടനീളം കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടതുണ്ടെന്നും ഷീൽഡ്സ് പറഞ്ഞു. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ കിഡ്സ് ഹെൽപ്പ് ഫോണിന്റെ സേവനങ്ങൾക്ക് ആവശ്യക്കാർ 10 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷ.
Also Read more: https://canadavarthakal.ca/farmers-concerned-about-trumps-tariff-policies-iowa-canada/
പുതിയ ക്ലാസുകൾ, പുതിയ സ്കൂളുകൾ, കോളജ്-സർവകലാശാല പ്രവേശനം, മാറുന്ന സൗഹൃദങ്ങളും ബന്ധങ്ങളും എന്നിവ കുട്ടികളിൽ അധിക സമ്മർദ്ദം സൃഷ്ടിക്കാമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിനകം ഉത്കണ്ഠ, നിരാശ, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് പുതിയ അധ്യയന വർഷം കൂടുതൽ വെല്ലുവിളിയാകാം. ഈ സാഹചര്യത്തിൽ സഹായം തേടുന്ന ഓരോ യുവാവിനും പരിശീലനം നേടിയ ഒരാളുടെ പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Sharp rise in calls to Kids Help Phone; children seek help at night.





