ന്യൂ ഗ്ലാസ്ഗോ: ന്യൂ ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ (NGMA) ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഓണപ്പുലരി 2026’ ഓഗസ്റ്റ് 15 ശനിയാഴ്ച വെസ്റ്റ്സൈഡ് കമ്മ്യൂണിറ്റി സെന്ററിൽ (Westside Community Centre) വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളിൽ പാരമ്പര്യ തനിമയാർന്ന ഓണപ്പൂക്കളം, വടംവലി മത്സരം, വിവിധ സാംസ്കാരിക-കലാപരിപാടികൾ, നൃത്തപ്രകടനങ്ങൾ, ഗെയിമുകൾ എന്നിവയുമുണ്ടായിരിക്കും. കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.മുതിർന്നവർക്ക് 25 ഡോളറും 5 – 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ഡോളറുമാണ് പ്രവേശന ഫീസ്. അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്.
പ്രാദേശിക ടൗൺ ജനപ്രതിനിധികളെയും വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ പങ്കാളികളാകും. അസോസിയേഷനിലെ എഴുപത്തഞ്ചോളം വരുന്ന മലയാളി കുടുംബങ്ങൾ ഒത്തുചേരുന്ന ഈ ആഘോഷത്തിലേക്ക് പ്രദേശത്തെ എല്ലാ മലയാളികളെയുംസ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് എൽദോസ് മത്തായി അറിയിച്ചു.

New Glasgow Onam 2026: New Glasgow Malayali Association’s ‘Onappulari 2026’ on August 15
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









