വാഷിംഗ്ടൺ, ഡി.സി: ആഗസ്റ്റ് 19-ന് പ്രാബല്യത്തിൽ വരാനിരിക്കുന്ന കൂറ്റൻ ഇറക്കുമതി തീരുവയുടെ ഭീഷണി ഒഴിവാക്കാൻ കാനഡയും യു.എസും തമ്മിൽ തിരക്കിട്ട ചർച്ചകൾ. നിശ്ചിത സമയപരിധിക്കുള്ളിൽ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ പൂർണ്ണ രൂപരേഖ സമർപ്പിക്കാനാണ് ഇരു രാജ്യങ്ങളിലെയും ട്രേഡ് പ്രതിനിധികൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കാനഡ-യു.എസ് ട്രേഡ് മിനിസ്റ്റർ ഡൊമിനിക് ലെബ്ലാങ്ക്, അമേരിക്കൻ പ്രതിനിധിയായ ജാമിയേസൺ ഗ്രീറുമായി വാഷിംഗ്ടൺ ഡി.സിയിൽ വീണ്ടും കൂടിക്കാഴ്ച നടത്തി. കാനഡയുടെ ചീഫ് ട്രേഡ് നെഗോസിയേറ്റർ ജാനിസ് ചാരെറ്റും ഈ നിർണായക ചർച്ചകളിൽ പങ്കെടുത്തു.
കാനഡയിലെ പ്രവിശ്യകളിൽ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിൽപന വിലക്ക് പിൻവലിക്കൽ, വാഹനങ്ങളുടെ മേലുള്ള കാനഡയുടെ തീരുവകൾ ഒഴിവാക്കൽ, കൂടാതെ ക്ഷീരോത്പന്നങ്ങളുടെ ഡയറി ക്വാട്ടകളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കാനഡയിൽ നിന്നുള്ള വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ കഴിഞ്ഞ മാസമാണ് ട്രംപ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിയില്ലെങ്കിൽ ആഗസ്റ്റ് 19 മുതൽ ഏകദേശം 28 ബില്യൺ ഡോളറിന്റെ കനേഡിയൻ ഇറക്കുമതികളെ ഇത് സാരമായി ബാധിക്കും.
അതേസമയം, അവസാന തീരുമാനം എടുക്കുന്നത് പ്രസിഡന്റ് ട്രംപ് തന്നെയായിരിക്കുമെന്നും, ഇരു രാജ്യങ്ങളിലെയും ഭരണത്തലവന്മാർ നേരിട്ട് ചർച്ച നടത്തിയാൽ മാത്രമേ അന്തിമ കരാറിലേക്ക് എത്താൻ സാധിക്കൂ എന്നുമാണ് മുൻ കനേഡിയൻ അംബാസഡർ ഡേവിഡ് മക്നട്ടൺ അഭിപ്രായപ്പെടുന്നത്.
Hectic efforts to avert tariff threat; Canada-US trade talks in final stages.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





