നമ്മൾ ടിക്കറ്റിലും ട്രെയിനിന് മുന്നിലും കാണുന്ന അഞ്ചക്ക നമ്പറുകൾ വെറുമൊരു നമ്പറല്ല. ട്രെയിൻ ഏത് തരത്തിലുള്ളതാണ്, അത് ഏത് റെയിൽവേ മേഖലയിലൂടെയാണ് ഓടുന്നത് തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക കോഡുകളാണിവ. രാജ്യത്ത് ട്രെയിനുകളുടെ എണ്ണം കൂടിയതോടെ 2010-ലാണ് റെയിൽവേ പഴയ നാലക്ക നമ്പറുകൾ മാറ്റി അഞ്ചക്ക സംവിധാനം ആരംഭിച്ചത്. കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ എളുപ്പത്തിൽ രേഖപ്പെടുത്താനും യാത്രക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കാനും വേണ്ടിയാണ് ഈ മാറ്റം വരുത്തിയത്.
ഈ നമ്പറിലെ ആദ്യത്തെ അക്കം നോക്കിയാൽ തന്നെ ട്രെയിനിന്റെ തരം മനസ്സിലാക്കാം. ‘0’ എന്ന് തുടങ്ങുന്നത് അവധിക്കാലത്തെ സ്പെഷ്യൽ ട്രെയിനുകളാണ്. ‘1’, ‘2’ എന്നീ നമ്പറുകൾ സൂപ്പർഫാസ്റ്റ്, രാജധാനി, എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകളെ കാണിക്കുന്നു. ‘5’ എന്നത് പാസഞ്ചർ ട്രെയിനുകളെയും, ‘6’ എന്നത് മെമു ട്രെയിനുകളെയുമാണ് സൂചിപ്പിക്കുന്നത്. ‘3’, ‘4’, ‘9’ എന്നിവ നഗരങ്ങളിലെ ലോക്കൽ ട്രെയിനുകൾക്കുള്ളതാണ്.
ആദ്യ അക്കത്തിന് ശേഷമുള്ള നമ്പറുകൾ ട്രെയിൻ ഏത് റെയിൽവേ സോണിന്റെ കീഴിലാണ് വരുന്നതെന്ന് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ‘6’ എന്നത് ദക്ഷിണ റെയിൽവേയെയും, ‘0’ എന്നത് കൊങ്കൺ റെയിൽവേയെയുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ട്രെയിൻ കോച്ചുകളിൽ എഴുതിയിരിക്കുന്ന നമ്പറുകൾ ആ കോച്ചിന്റെ മാത്രം തിരിച്ചറിയൽ നമ്പറുകളാണ്, അത് ട്രെയിൻ നമ്പറല്ലെന്നും യാത്രക്കാർ മനസ്സിലാക്കണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Why do trains have five-digit numbers? Things passengers should know.









