Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വരുന്നു പുതിയ കാറ്റ​ഗറി ഡ്രോകൾ?; സർവേ തുടങ്ങി IRCC, പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

Canada Varthakal by Canada Varthakal
August 8, 2026
in Immigration
Reading Time: 1 min read
വരുന്നു പുതിയ കാറ്റ​ഗറി ഡ്രോകൾ?; സർവേ തുടങ്ങി IRCC, പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

ഓട്ടാവ: രാജ്യത്ത് സ്ഥിരതാമസത്തിന് തയ്യാറെടുക്കുന്ന വിദഗ്ദ്ധ തൊഴിലാളികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് എക്സ്പ്രസ് എൻട്രി തെരഞ്ഞെടുപ്പ് രീതിയിൽ നിർണായക മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കാനഡ​. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2027-ലെ പുതിയ കാറ്റഗറികൾ നിശ്ചയിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും അഭിപ്രായ തേടുന്നത് ആരംഭിച്ചു. 2026 ഓഗസ്റ്റ് 4-ന് ആരംഭിച്ച ഈ സർവേ സെപ്റ്റംബർ 1 വരെ തുടരും. രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം ലോകോത്തര പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

image

2027-ലെ ഇമിഗ്രേഷൻ നയത്തിൽ ഏറ്റവും ശ്രദ്ധേയമായത് ആഗോള തലത്തിലെ പ്രൊഫഷണലുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നാല് പുതിയ വിഭാഗങ്ങളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കായി ഗ്ലോബൽ ടാലന്റ് സ്ട്രീം, ശാസ്ത്ര വികസനത്തിന് സംഭാവന നൽകാൻ കഴിയുന്ന മുൻനിര ഗവേഷകർക്കായി ആഗോള ഗവേഷക സ്ട്രീം, ഉയർന്ന സാങ്കേതികവിദ്യ, ആരോഗ്യം, ട്രേഡ്സ് എന്നിവയിലെ ഇന്റർനാഷണൽ ടാലന്റ് സ്ട്രാറ്റജി, കൂടാതെ അമേരിക്കയിൽ ജോലി ചെയ്യുന്ന H-1B വിസയുള്ള വിദേശ ജീവനക്കാർക്കായി നേരിട്ടുള്ള സ്പെഷ്യൽ പാത്ത് വേ എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ADVERTISEMENT

ഫെഡറൽ സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ പ്രധാനമായും മൂന്ന് സാമ്പത്തിക മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഹെൽത്ത്‌കെയർ, ട്രേഡ്സ്, എഡ്യൂക്കേഷൻ, ട്രാൻസ്പോർട്ട് മേഖലകളിലെ ദീർഘകാല തൊഴിൽ ക്ഷാമം പരിഹരിക്കുക, നിർമ്മിത ബുദ്ധിയും ഗവേഷണവും ഉൾപ്പെടുന്ന മേഖലകളിൽ ആഗോള പ്രതിഭകളെ ആകർഷിക്കുക, ക്യുബെക്കിന് പുറത്തുള്ള പ്രവിശ്യകളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്നിവയാണവ. 2026-ൽ നിലവിലുള്ള പത്ത് വിഭാഗങ്ങളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഹെൽത്ത്‌കെയർ, STEM, ട്രേഡ്സ്, വിദ്യാഭ്യാസം, ഗതാഗതം, ഡോക്ടർമാർ, ഗവേഷകർ, സീനിയർ മാനേജർമാർ എന്നീ ഒൻപത് ‍വിഭാ​ഗവും 2027-ലേക്കും തുടരണമോ എന്നതിലാണ് IRCC അഭിപ്രായം തേടുന്നത്.

2023-ൽ ആരംഭിച്ച കാറ്റഗറി അധിഷ്ഠിത തെരഞ്ഞെടുപ്പിലൂടെ നൽകുന്ന ITA വർഷങ്ങളായി കുത്തനെ വർദ്ധിച്ചിട്ടുണ്ട്. 2023-ൽ ആകെ ക്ഷണിതാക്കളുടെ 63.5% മാത്രമായിരുന്നത് 2025 ആയപ്പോഴേക്കും 87% ആയി ഉയർന്നു. 2025-ൽ ആകെ കാറ്റഗറി ഐ.ടി.എ-കളുടെ പകുതിയോളവും (49.2%) ലഭിച്ചത് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കാണ്.

കാനഡയുടെ ലക്ഷ്യം അനുസരിച്ച് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ പ്രവേശനം 2026-ൽ 9% ആയിരുന്നത് 2029 ഓടെ 12% ആയി ഉയർത്തും. NCLC ലെവൽ 7 യോഗ്യതയുള്ളവർക്ക് ഇതിൽ വലിയ മുൻഗണന ലഭിക്കും. അതേസമയം, തൊഴിൽ ക്ഷാമമുള്ള എല്ലാ മേഖലകൾക്കും പകരം ഉയർന്ന വിദ്യാഭ്യാസവും (TEER 0, 1, 2) അത്യന്താപേക്ഷിതമായ തസ്തികകൾക്കും മാത്രമായി കാറ്റഗറികൾ ചുരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ നിലവിൽ നടക്കുന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളെയോ CRS സ്കോറുകളെയോ ഈ നിർദ്ദേശങ്ങൾ ബാധിക്കില്ല. സെപ്റ്റംബർ 1-ന് പൂർത്തിയാകുന്ന സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ 2026 അവസാനത്തോടെയോ 2027 ആദ്യമോ പുതിയ കാറ്റഗറികളുടെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം.

Are new category-based draws on the way? IRCC has launched a survey; the public can also share their views.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.