Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

അക്കാദമിക് എക്സാമിനർമാർക്ക് വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യാം: പുതിയ നിബന്ധനകൾ പുറത്തുവിട്ട് ഫെഡറൽ സർക്കാർ

Canada Varthakal by Canada Varthakal
August 8, 2026
in Immigration
Reading Time: 1 min read
CANADA FLAG

CREDITS IMMIGRATIONNEWSCANADA.CA

ഒട്ടാവ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് എക്സാമിനർമാർക്കും മൂല്യനിർണ്ണത്തിന് എത്തുന്ന ഉദ്യോഗസ്ഥർക്കും കാനഡയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഫെഡറൽ സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ചു. കനേഡിയൻ ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2026 ജൂലൈ 31-ന് പ്രസിദ്ധീകരിച്ച പുതുക്കിയ നിർദ്ദേശങ്ങളിലാണ് ഇമിഗ്രേഷൻ ഓഫീസർമാർ പാലിക്കേണ്ട പുതിയ വ്യവസ്ഥകൾ വിശദീകരിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന്റെ (IMP) ഭാഗമായാണ് സർക്കാർ ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. വിദേശത്ത് നിന്നെത്തുന്ന വിദ​ഗ്ധർക്ക് കാനഡയിലെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മൂല്യനിർണയ ആവശ്യങ്ങൾക്കായി എത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ നിർണ്ണായക തീരുമാനം.

image 1

വർക്ക് പെർമിറ്റ് ഇളവിന് അർഹത നേടുന്നതിനായി വിദേശത്തുനിന്നെത്തുന്ന അക്കാദമിക് എക്സാമിനർമാർ ചില യോഗ്യതകൾ പൂർത്തിയാക്കണമെന്ന് പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അതാത് മേഖലയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കാദമിക് വിദഗ്ദ്ധനോ അല്ലെങ്കിൽ ഇൻഡസ്ട്രി പ്രൊഫഷണലോ ആയിരിക്കണം അപേക്ഷകർ. ഇതിനുപുറമേ, തങ്ങളെ മൂല്യനിർണ്ണയം നടത്തുന്നതിനായി ക്ഷണിച്ചുകൊണ്ട് കാനഡയിലെ ബന്ധപ്പെട്ട ഭരണസമിതി അല്ലെങ്കിൽ സർവകലാശാല നൽകിയ ഔദ്യോഗിക ‘ഇൻവിറ്റേഷൻ ലെറ്റർ’ അപേക്ഷകർ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്.

ADVERTISEMENT

മുമ്പത്തെ നിർദ്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഏതൊക്കെ തരത്തിലുള്ള വ്യക്തികൾക്കാണ് ഈ വർക്ക് പെർമിറ്റ് ഇളവ് ലഭിക്കുകയെന്ന് മൂന്ന് വ്യക്തമായ വിഭാഗങ്ങളായി വിഭജിച്ച് പുതിയ ഉത്തരവിൽ വിവരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ഗവേഷണ തീസിസുകൾ അല്ലെങ്കിൽ പ്രബന്ധങ്ങൾ അസസ്സ് ചെയ്യുന്ന തീസിസ് എക്സാമിനർമാർ ആണ് ഇതിൽ ആദ്യ വിഭാഗം. വിവിധ വിഷയങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഗവേഷണങ്ങളും നിർദ്ദേശങ്ങളുടെയും മൂല്യനിർണ്ണയം നടത്തുന്ന റിസർച്ച് പ്രൊപ്പോസൽ ഇവാലുവേറ്റർമാർ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. സർവകലാശാലകളിലെ പുതിയ പഠന പദ്ധതികൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണം എന്നിവയുടെ നിലവാരവും പുരോഗതിയും വിലയിരുത്തുന്ന പ്രോഗ്രാം അല്ലെങ്കിൽ യൂണിവേഴ്സിറ്റി പ്രോജക്ട് ഇവാലുവേറ്റർമാർ ആണ് മൂന്നാമത്തെ വിഭാഗത്തിൽ വരുന്നത്.

വർക്ക് പെർമിറ്റ് ഇളവ് പൊതുവായി ബാധകമായ മൂന്ന് സ്റ്റാൻഡേർഡ് നിബന്ധനകളും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക് പെർമിറ്റില്ലാതെ കാനഡയിൽ നിർവ്വഹിക്കുന്ന ഇത്തരം ജോലികളുടെ ആകെ ദൈർഘ്യം ആറു മാസത്തിൽ കുറവായിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ഇത്തരത്തിൽ എത്തുന്ന വിദേശ വിദഗ്ദ്ധർക്ക് തങ്ങളുടെ സേവനത്തിനുള്ള പ്രതിഫലമോ ശമ്പളമോ കാനഡയ്ക്കകത്തുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിക്കാൻ പാടില്ല. ഇവരുടെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും കാനഡയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുടേതായിരിക്കണം. വിദേശ പൗരന്മാർക്ക് നൽകുന്ന ഈ പെർമിറ്റ്-ഇളവുള്ള ജോലിക്ക് ആവശ്യമെങ്കിൽ നിശ്ചിത പരിധികളോ നിബന്ധനകളോ ഏർപ്പെടുത്താൻ കനേഡിയൻ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. വർക്ക് പെർമിറ്റ് ഇളവ് ലഭിച്ച് കാനഡയിലെത്തുന്ന വിദേശ പൗരന്മാർക്ക് അവരുടെ പ്രവർത്തനങ്ങളുടെ നിബന്ധനകൾ രേഖപ്പെടുത്തിയ ‘വിസിറ്റർ റെക്കോർഡ്’ ഇമിഗ്രേഷൻ ഓഫീസർമാർക്ക് നൽകാവുന്നതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

ഈ വ്യക്തികളുടെ സന്ദർശനം കാനഡയിലെ പ്രാദേശിക തൊഴിൽ വിപണിയെനേരിട്ട് ബാധിക്കുന്നില്ലാത്തത് കൊണ്ടാണ് വർക്ക് പെർമിറ്റ് ഇളവ് അനുവദിക്കുന്നത്. കാനഡയിലെ ധനകാര്യ സ്ഥാപനങ്ങളുമായോ കമ്പനികളുമായോ സാമ്പത്തിക ബന്ധമില്ലാത്ത വിദേശ സ്രോതസ്സുകളിൽ നിന്ന് മാത്രമേ ഇവർക്ക് വേതനം ലഭിക്കാൻ പാടുള്ളൂ. പെർമിറ്റ് ഇളവ് ഉണ്ടെങ്കിലും, ഒരു സാധാരണ താത്കാലിക അന്തേവാസിക്ക് (Temporary Resident) ബാധകമായ എല്ലാ കനേഡിയൻ എൻട്രി നിബന്ധനകളും ഇവർ പാലിക്കേണ്ടതുണ്ട്. അതിനായി സാധുവായ ടെമ്പററി റെസിഡന്റ് വിസ (TRV) അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) ഇവരുടെ കൈവശമുണ്ടായിരിക്കണം. കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പശ്ചാത്തലമോ കടുത്ത ആരോഗ്യ പ്രശ്നങ്ങളോ കാരണം കാനഡയിലേക്ക് പ്രവേശിക്കുന്നതിൽ വിലക്കുള്ളവർ ആകാനും പാടില്ല. മദ്യപിച്ച് വാഹനമോടിച്ച കേസ് (DUI) ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ റെക്കോർഡ് ഉള്ള വിദേശ പൗരന്മാർ, യാത്ര ആസൂത്രണം ചെയ്യുന്നതിന് മുൻപ് തന്നെ പ്രൊഫഷണൽ ലീഗൽ അഡ്വൈസ് തേടുന്നത് പ്രവേശനാനുമതി നിഷേധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Academic examiners can work without a work permit: Federal government releases new regulations.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വരുന്നു പുതിയ കാറ്റ​ഗറി ഡ്രോകൾ?; സർവേ തുടങ്ങി IRCC, പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം
Immigration

വരുന്നു പുതിയ കാറ്റ​ഗറി ഡ്രോകൾ?; സർവേ തുടങ്ങി IRCC, പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

by Canada Varthakal
August 8, 2026
Halifax
Immigration

നോവ സ്കേഷ്യയിലേക്ക് കുടിയേറാൻ ഇനി ഫീസ് വേണം; സെപ്റ്റംബർ 1 മുതൽ നിരക്കുകൾ പ്രാബല്യത്തിൽ

by Canada Varthakal
August 8, 2026
എക്സ്പ്രസ് എൻട്രി ഡ്രോ: ഓഗസ്റ്റ് 7ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

എക്സ്പ്രസ് എൻട്രി ഡ്രോ: ഓഗസ്റ്റ് 7ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.