കാനഡയിൽ സ്ഥിരതാമസത്തിന് അവസരമൊരുക്കുന്ന എക്‌സ്പ്രസ് എൻട്രി പ്രോഗ്രാമിന്റെ പുതിയ നറുക്കെടുപ്പ് ഫലം IRCC പുറത്തുവിട്ടു. ഓഗസ്റ്റ് 7-ന് നടന്ന എക്‌സ്പ്രസ് എൻട്രി ഡ്രോയിലൂടെ ആകെ 300 പേർക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്.
ഗതാഗത മേഖലയിലെ തൊഴിലുകളിലുള്ളവരെ ലക്ഷ്യമിട്ടാണ് (Transport Occupations Category) ഈ തിരഞ്ഞെടുപ്പ് നടന്നത്. CRS സ്‌കോർ 470 അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള അപേക്ഷകരെയാണ് ഇത്തവണത്തെ നറുക്കെടുപ്പിൽ കാനഡയിൽ സ്ഥിരതാമസമാക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കുറഞ്ഞ CRS സ്കോർ പരിധിയുള്ള ഈ റൗണ്ടിലൂടെ ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ക്വാളിഫൈഡ് ആയിട്ടുള്ള നിരവധി പ്രൊഫഷണലുകൾക്കാണ് കാനഡയിൽ സ്ഥിരതാമസത്തിന് വഴിതുറന്നിരിക്കുന്നത്. യോഗ്യരായവർക്ക് നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ സ്ഥിരതാമസത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാം.
Express Entry PNP Draw: Here are the details of the draw held on August 7
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





