തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ – DBT) മാത്രമായിരിക്കും പെൻഷൻ തുക കൈമാറുക. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന നിലവിലെ രീതി ഇതോടെ അവസാനിക്കും. കിടപ്പുരോഗികൾ, വികലാംഗർ തുടങ്ങിയ ഒഴിവാക്കാനാകാത്ത വിഭാഗങ്ങൾക്ക് മാത്രമായി വീട്ടിലെ പെൻഷൻ വിതരണം പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പുതിയ സംവിധാനം എന്നുമുതൽ നിലവിൽ വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ പെൻഷൻ വിതരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെയും ചെലവ് ചുരുക്കലിന്റെയും ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. സഹകരണ സംഘങ്ങൾക്ക് വീട്ടിലെത്തിച്ച് നൽകുന്നതിന് ഇൻസെന്റീവ് നൽകേണ്ടി വരുന്നതും, വിതരണം ചെയ്യാത്ത തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാത്തതും സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി തങ്ങൾക്ക് ലഭിച്ചിരുന്ന ഇൻസെന്റീവ് നഷ്ടമാകുമെന്ന ആശങ്ക യുഡിഎഫും സഹകരണ സംഘങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Welfare pension will no longer reach homes; Order issued excluding cooperative banks
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




