ഒന്റാറിയോ; എൻഎച്ച്എൽ കിരീടം നേടിയ ശേഷം സ്റ്റാൻലി കപ്പുമായി സ്വന്തം നാട്ടിലെത്തിയ കരോലിന ഹറിക്കെയിൻസ് ഡിഫൻഡർ ഷോൺ വാക്കർ വിജയാഘോഷം വ്യത്യസ്തമാക്കി. ഒന്റാറിയോയിലെ പ്രശസ്തമായ കവാർത്ത ഡയറിയിൽ (Kawartha Dairy) എത്തി സ്റ്റാൻലി കപ്പ് തന്നെ ഐസ്ക്രീം ബൗളാക്കി മാറ്റിയായിരുന്നു ആഘോഷം. ബുധനാഴ്ച നടന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഒന്റാറിയോയിലെ കെസ്വിക്ക് സ്വദേശിയായ വാക്കർ, സ്റ്റാൻലി കപ്പിൽ മൂസ് ട്രാക്സ്, ചോക്ലേറ്റ് ചിപ്പ് കുക്കി ഡോ, പ്രാലൈൻസ് ആൻഡ് ക്രീം, കൊക്കണട്ട് എന്നീ നാല് ഐസ്ക്രീം ഫ്ളേവറുകൾ നിറച്ചാണ് ആഘോഷിച്ചത്. എൻഎച്ച്എൽ ചാമ്പ്യൻ ടീമിലെ ഓരോ താരത്തിനും ട്രോഫിക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ ലഭിക്കുന്ന വാർഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് വാക്കർ ഈ ആഘോഷം സംഘടിപ്പിച്ചത്. കവാർത്ത ഡയറി പുറത്തിറക്കിയ പ്രസ്താവനയിൽ, വാക്കർ തങ്ങളുടെ സ്ഥാപനത്തെ ആഘോഷത്തിന്റെ ഭാഗമാക്കിയതിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തി.
സ്റ്റാൻലി കപ്പുമായി കടയിലെത്തിയ വാക്കർ ആരാധകരോടൊപ്പം സമയം ചെലവഴിക്കുകയും ഫോട്ടോകൾ എടുക്കാൻ എല്ലാവർക്കും അവസരം നൽകുകയും ചെയ്തതായി മാർക്കറ്റിംഗ് ഡയറക്ടർ റാണി ചതൂർഗൂൺ പറഞ്ഞു. ഈ സന്ദർശനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അത് ഒമ്പത് ലക്ഷത്തിലധികം ആളുകൾ കണ്ട വൈറൽ റീലായി മാറി.
ഐസ്ക്രീം പാർലറിലെ ആഘോഷത്തിന് ശേഷം വാക്കർ സൗത്ത്ലേക്ക് ഹെൽത്തിലെ ശിശുരോഗ വിഭാഗവും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കണ്ടുമുട്ടിയ അദ്ദേഹം, ആശുപത്രിവാസം കുട്ടികൾക്ക് പ്രയാസകരമായ അനുഭവമാണെങ്കിലും ഈ സന്ദർശനം അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാനായാൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറഞ്ഞു.
ശിശുകാൻസർ ചികിത്സയിൽ കഴിയുന്ന രോഗിയായ കേഡ് റിച്ചാർഡ്സൺ, സ്റ്റാൻലി കപ്പ് നേരിൽ കാണാൻ കഴിഞ്ഞത് തന്റെ ചികിത്സ പൂർത്തിയാക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും വർധിപ്പിച്ചതായി പ്രതികരിച്ചു.
champion-from-ontario-celebrates-day-with-stanley-cup-with-kawartha-dairy-ice-cream
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




