ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2026 ഓഗസ്റ്റ് 6-ന് തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ഫ്രഞ്ച് ഭാഷയിൽ പ്രവീണ്യമുള്ളവർക്കായി നടത്തിയ ഈ കാറ്റഗറി അധിഷ്ഠിത ഡ്രോയിൽ കുറഞ്ഞ സി.ആർ.എസ് സ്കോർ 391 ആണ്. ഈ വർഷം ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കട്ട് ഓഫ് സ്കോറാണിത്.
ഈ നറുക്കെടുപ്പിലൂടെ ആകെ 5,000 ഐ.ടി.എ (ITA – Invitation to Apply) ആണ് വിതരണം ചെയ്തത്. ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി (French-language proficiency) കാറ്റഗറിയിൽ ഉൾപ്പെടുന്ന അപേക്ഷകർക്കാണ് ഇത്തവണ അവസരം ലഭിച്ചത്. കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് വലിയ അവസരമാണ് നൽകുന്നത്.
ഈ സ്ട്രീമിൽ അപേക്ഷിക്കുന്നതിനായി എൻ.സി.എൽ.സി (NCLC) ലെവൽ 7 അല്ലെങ്കിൽ അതിൽ കൂടുതലോ ഫ്രഞ്ച് ഭാഷാ പ്രവീണ്യം തെളിയിക്കുന്ന പ്രൊഫൈൽ ഉണ്ടായിരിക്കണം. ഫ്രഞ്ച് ഭാഷാ പ്രവീണ്യമുള്ള വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർക്ക് കുറഞ്ഞ സി.ആർ.എസ് സ്കോറിൽ കാനഡ പി.ആർ നേടാൻ ഈ കാറ്റഗറി വഴി സാധിക്കും. ITA ലഭിച്ച ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ (60 ദിവസത്തിനകം) ആവശ്യമായ രേഖകൾ സഹിതം പൂർണ്ണമായ പി.ആർ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന വിവരങ്ങളിൽ തെറ്റുകളോ തെറ്റായ രേഖകളോ ഉണ്ടായാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം അപേക്ഷ നൽകുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Express Entry Draw: Here are the details of the draw held on August 6, 2026.





