നയാഗ്ര: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ നയാഗ്ര നിവാസികൾക്കായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) പ്രത്യേക സഹായ കേന്ദ്രവും നിർദ്ദേശങ്ങളും പുറത്തിറക്കി. കാനഡയിലെ പ്രൈവറ്റ് ഹോം, ഓട്ടോ, ബിസിനസ്സ് ഇൻഷുറൻസ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ ഐ.ബി.സി, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വീട്ടുടമസ്ഥരെ സഹായിക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ഹെൽപ്പ്ലൈൻ സൗകര്യവും പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കം മൂലം വീടുകൾക്കും ബിസിനസ്സുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുള്ളവർക്ക് ഇൻഷുറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി 1-844-2ask-IBC (1-844-227-5422) എന്ന നമ്പറിലോ ConsumerCentre@ibc.ca എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർ എത്രയും വേഗം തങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾ ആരംഭിക്കണമെന്ന് IBC ഒന്റാറിയോ ആൻഡ് അറ്റ്ലാന്റിക് വൈസ് പ്രസിഡന്റ് അമൻഡ ഡീൻ വ്യക്തമാക്കി. കൂടാതെ, ദുരന്തമുഖത്ത് സേവനം അനുഷ്ഠിക്കുന്ന ഫസ്റ്റ് റെസ്പോണ്ടർമാർക്കും എമർജൻസി ജീവനക്കാർക്കും നഗരസഭാ ജീവനക്കാർക്കും അമൻഡ നന്ദി അറിയിക്കുകയും ചെയ്തു.
പൊതുവായ ഇൻഷുറൻസ് സംശയങ്ങൾ ഉള്ളവർക്കും ഐ.ബി.സിയുടെ കൺസ്യൂമർ ഇൻഫർമേഷൻ സെന്ററുമായി സൗജന്യമായി ബന്ധപ്പെടാവുന്നതാണ്.
Insurance Bureau of Canada launches helpline for Niagara flood victims
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





